---
title: "കോഴിക്കോട് വടകരയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ പുകയില ഉൽപ്പന്ന വിൽപന; യുവാവ് അറസ്റ്റിൽ"
english_title: "Tobacco products sold under the guise of a catering establishment in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335973/tobacco-products-sold-under-the-guise-of-a-catering-establishment-in-vadakara"
published_at: "2026-01-12T14:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964bd7821239_police.jpg"
keywords: []
---

# കോഴിക്കോട് വടകരയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ പുകയില ഉൽപ്പന്ന വിൽപന; യുവാവ് അറസ്റ്റിൽ

> **Lead Summary:** വടകരയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ യുവാവ് പിടിയിൽ. പഴങ്കാവ് സ്വദേശി മുഹമ്മദ് റാഫിയെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

വടകരയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ യുവാവ് പിടിയിൽ. പഴങ്കാവ് സ്വദേശി മുഹമ്മദ് റാഫിയെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് വടകര സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 1600-ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. മംഗലാപുരത്ത് നിന്നും എത്തിക്കുന്ന ലഹരിവസ്തുക്കൾ കാറ്ററിംഗ് യൂണിറ്റിന്റെ മറവിൽ വടകര കേന്ദ്രീകരിച്ച് വിൽപന നടത്തിവരികയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335973/tobacco-products-sold-under-the-guise-of-a-catering-establishment-in-vadakara)