---
title: "നടിയെ ആക്രമിച്ച കേസ്; 'വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്'; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി"
english_title: "Actress attack case: Court strongly criticizes survivor's lawyer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335972/actress-attack-case-court-strongly-criticizes-survivors-lawyer-new"
published_at: "2026-01-12T14:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964bc637e7b7_mini.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്; 'വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്'; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി

> **Lead Summary:** **കൊച്ചി: **നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ കോടതിയുടെ അതിരൂക്ഷ വിമർശനം. വിചാരണ കോടതിയുടേതാണ് വിമർശനം.

## Article Content

**കൊച്ചി: **നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ കോടതിയുടെ അതിരൂക്ഷ വിമർശനം. വിചാരണ കോടതിയുടേതാണ് വിമർശനം.

വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് ടി.പി. മിനി കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയങ്ങളിൽ ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി.

കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335972/actress-attack-case-court-strongly-criticizes-survivors-lawyer-new)