---
title: "ലോകം ചുറ്റാൻ ഒരുങ്ങുകയാണോ? 2026-ൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും"
english_title: "Kerala is also on the list of must-see places"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335969/kerala-is-also-on-the-list-of-must-see-places"
published_at: "2026-01-12T14:37:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964ba0609e3d_tru3.jpg"
keywords: []
---

# ലോകം ചുറ്റാൻ ഒരുങ്ങുകയാണോ? 2026-ൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും

> **Lead Summary:** **[[truevisionnews.com] ] **യാത്രാപ്രേമികൾക്ക് 2026-ലേക്ക് ഒരു സന്തോഷവാർത്ത! ലണ്ടൻ ആസ്ഥാനമായുള്ള പ്രശസ്ത ട്രാവൽ പബ്ലിഷറായ റഫ് ഗൈഡ്‌സ് പുറത്തുവിട്ട ലോകത്തിലെ മികച്ച 26 യാത്രാ കേന്ദ്രങ്ങളുടെ പട്ടികയിൽ ദൈവത്തിന്റെ സ്വന്തം നാട് ഇടംപിടിച്ചു.

## Article Content

**[[truevisionnews.com] ] **യാത്രാപ്രേമികൾക്ക് 2026-ലേക്ക് ഒരു സന്തോഷവാർത്ത! ലണ്ടൻ ആസ്ഥാനമായുള്ള പ്രശസ്ത ട്രാവൽ പബ്ലിഷറായ റഫ് ഗൈഡ്‌സ് പുറത്തുവിട്ട ലോകത്തിലെ മികച്ച 26 യാത്രാ കേന്ദ്രങ്ങളുടെ പട്ടികയിൽ ദൈവത്തിന്റെ സ്വന്തം നാട് ഇടംപിടിച്ചു.

ഇന്ത്യയിൽ നിന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം കേരളമാണ്. പാരീസ്, റോം, ടോക്കിയോ തുടങ്ങിയ വമ്പൻ നഗരങ്ങൾ അണിനിരക്കുന്ന പട്ടികയിൽ 16-ാം സ്ഥാനത്താണ് കേരളം.

ഏകദേശം 30,000-ത്തോളം യാത്രാ അന്വേഷണങ്ങൾ വിശകലനം ചെയ്താണ് റഫ് ഗൈഡ്‌സ് ഈ പട്ടിക തയ്യാറാക്കിയത്. ബാലി, ലിസ്ബൺ, ഹാനോയ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പമാണ് നമ്മുടെ കേരളവും ഇടംപിടിച്ചിരിക്കുന്നത്.

കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും സാംസ്‌കാരിക പൈതൃകവുമാണ് വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. റിപ്പോർട്ടിൽ പറയുന്ന ചില പ്രത്യേകതകൾ ഇവയാണ്: ഒരേസമയം കടൽത്തീരങ്ങളും കായലുകളും മലനിരകളും ആസ്വദിക്കാനുള്ള അവസരം, തിരക്കുകളില്ലാതെ പ്രകൃതിയെ അറിഞ്ഞുള്ള യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ ഇടം, ലോകപ്രശസ്തമായ കേരളീയ വിഭവങ്ങളും സുഗന്ധവ്യഞ്ജനങ്ങളും, ആയുർവേദ ചികിത്സാരീതികളും കഥകളി പോലുള്ള ക്ലാസിക് കലാരൂപങ്ങളും.

കേരളത്തിലെ വിനോദസഞ്ചാര മേഖല ഇന്ന് കൂടുതൽ പരിസ്ഥിതി സൗഹൃദമായി മാറിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിലെയും മൂന്നാറിലെയും പ്രകൃതിഭംഗിക്ക് പുറമെ, കൊച്ചിയിലെ ചരിത്രമുറങ്ങുന്ന വീഥികളും ആലപ്പുഴയിലെ വഞ്ചിവീടുകളും ഇക്കോ-ഫ്രണ്ട്‌ലി ഹോംസ്റ്റേകളും സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് നൽകുന്നത്.

റഫ് ഗൈഡ്‌സ് തിരഞ്ഞെടുത്ത ലോകത്തിലെ പ്രധാന 26 ഇടങ്ങൾ: മാരാകേഷ്, റോം, പാരീസ്, ടോക്കിയോ, കേരളം, ബാലി, ഇസ്താംബുൾ, റിയോ ഡി ജനീറോ, ബുഡാപെസ്റ്റ് തുടങ്ങിയ നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335969/kerala-is-also-on-the-list-of-must-see-places)