---
title: " ടി20 ലോകകപ്പ്: ബംഗ്ലാദേശ് മത്സരങ്ങൾ തിരുവനന്തപുരത്തേക്കോ? വേദി മാറ്റത്തിനൊരുങ്ങി ഐസിസി"
english_title: "T20 World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335955/t20-world-cup"
published_at: "2026-01-12T13:45:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964ae673e103_tru1.jpg"
keywords: []
---

#  ടി20 ലോകകപ്പ്: ബംഗ്ലാദേശ് മത്സരങ്ങൾ തിരുവനന്തപുരത്തേക്കോ? വേദി മാറ്റത്തിനൊരുങ്ങി ഐസിസി

> **Lead Summary:** **[[truevisionnews.com]] **ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിർണായക നീക്കവുമായി ഐസിസി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യയിൽ കളിക്കാൻ വിമുഖത കാട്ടിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് മുന്നിൽ പുതിയ രണ്ട് വേദികൾ ഐസിസി നിർദ്ദേശിച്ചു.

## Article Content

**[[truevisionnews.com]] **ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിർണായക നീക്കവുമായി ഐസിസി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യയിൽ കളിക്കാൻ വിമുഖത കാട്ടിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് മുന്നിൽ പുതിയ രണ്ട് വേദികൾ ഐസിസി നിർദ്ദേശിച്ചു.

കേരളത്തിലെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം, ചെന്നൈയിലെ ചിദംബരം സ്റ്റേഡിയം എന്നിവയാണ് പുതിയ വേദികളായി പരിഗണനയിലുള്ളത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബിസിബിയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡും തമ്മിലുള്ള ഭിന്നത രൂക്ഷമായത്.

ഇതിനെത്തുടർന്ന് ഇന്ത്യയിലെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയ ഐസിസി, ഇന്ത്യയിൽ തന്നെ കളിക്കണമെന്ന് കർശന നിർദ്ദേശം നൽകുകയായിരുന്നു.

നേരത്തെ നിശ്ചയിച്ചിരുന്ന ഷെഡ്യൂൾ പ്രകാരം കൊൽക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. ഇതിന് പകരമായാണ് ഇപ്പോൾ പുതിയ നിർദ്ദേശങ്ങൾ വന്നിരിക്കുന്നത്:

ബംഗ്ലാദേശിന് സുരക്ഷിതമായി കളിക്കാനാവശ്യമായ സാഹചര്യം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുണ്ടെന്നാണ് ഐസിസിയുടെ വിലയിരുത്തൽ. ചെന്നൈ (ചെപ്പോക്ക് സ്റ്റേഡിയം) രണ്ടാമത്തെ വേദിയായി ഐസിസി മുന്നോട്ടുവെക്കുന്നത് ചെന്നൈയാണ്.

പാകിസ്ഥാന്റെ മത്സരങ്ങൾ നേരത്തെ തന്നെ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. സമാനമായ രീതിയിൽ വേദി മാറ്റം ബംഗ്ലാദേശും ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ വിട്ടുള്ളൊരു കളിക്ക് ഐസിസി തയ്യാറായിട്ടില്ല. ബിസിബി പുതിയ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശം ഒരിക്കൽ കൂടി കേരളത്തിലേക്ക് എത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335955/t20-world-cup)