---
title: "തിരുവനന്തപുരത്ത് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി"
english_title: "Missing 14-year-old girl from Karumath has been found."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335952/missing-14-year-old-girl-from-karumath-has-been-found"
published_at: "2026-01-12T13:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964aa0e1272d_missing.jpg"
keywords: []
---

# തിരുവനന്തപുരത്ത് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരം കരുമത്ത് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. ഹൈദരാബാദിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരം കരുമത്ത് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. ഹൈദരാബാദിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടി തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയതും പരശുറാം എക്‌സ്പ്രസിൽ കയറിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയത്.

കുട്ടി നിലവില്‍ ഹൈദരാബാദ് പൊലീസിന്‍റെ കസ്റ്റഡിയിലാണ്. കുട്ടിയെ വെള്ളിയാഴ്ചയാണ് കാണാതായത്. കരമന പൊലീസും കുട്ടിയുടെ ബന്ധുക്കളും ഹൈദരാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335952/missing-14-year-old-girl-from-karumath-has-been-found)