---
title: "കയറി കയറി എങ്ങോട്ടാ .....? സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്, പവന് കൂടിയത് 1240 രൂപ !"
english_title: "Today's gold price (January 12)"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335917/todays-gold-price-january-12"
published_at: "2026-01-12T11:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696492dc50f72_gold.jpg"
keywords: []
---

# കയറി കയറി എങ്ങോട്ടാ .....? സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്, പവന് കൂടിയത് 1240 രൂപ !

> **Lead Summary:** **തിരുവനന്തപുരം : ** കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് 155 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 13,030 രൂപയായാണ് സ്വർണവില വർധിച്ചത്.

## Article Content

**തിരുവനന്തപുരം : ** കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് 155 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 13,030 രൂപയായാണ് സ്വർണവില വർധിച്ചത്.

പവന് 1240 രൂപയുടെ വർധനയുണ്ടായി. 1,04,240 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റിന്റെ സ്വർണവില 10,710 രൂപയായി ഉയർന്നു. 43, 9 കാരറ്റിന്റെ വിലയും ഉയർന്നിട്ടുണ്ട്. ആഗോള രാഷ്ട്രീയസാഹചര്യങ്ങൾ തന്നെയാണ് സ്വർണത്തിന്റെ വില ഉയർത്തുന്ന പ്രധാനഘടകം.

അതേസമയം, ആഗോളവിപണിയിലും സ്വർണത്തിന് വില ഉയരുകയാണ്. സ്​പോട്ട് ഗോൾഡ് വില ഔൺസിന് വില 4400 ഡോളറായാണ് ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഫെബ്രുവരിയിൽ 1.3 ശതമാനം ഉയർന്ന് 4609 ഡോറായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335917/todays-gold-price-january-12)