---
title: "തുടര്‍ച്ചയായ തിരിച്ചടി; പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം വീണ്ടും നിരാശ"
english_title: "PSLV rocket launch disappoints again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335905/pslv-rocket-launch-disappoints-again-new"
published_at: "2026-01-12T11:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69648b330c37e_rocket.jpg"
keywords: []
---

# തുടര്‍ച്ചയായ തിരിച്ചടി; പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം വീണ്ടും നിരാശ

> **Lead Summary:** **ശ്രീഹരിക്കോട്ട: **ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്‌ത ബഹിരാകാശ വിക്ഷേപണ വാഹനം എന്നറിയപ്പെടുന്ന പിഎസ്എൽവിയുടെ ചരിത്രത്തില്‍ ഇതാദ്യമായി തുടര്‍ച്ചയായ തിരിച്ചടി.

## Article Content

**ശ്രീഹരിക്കോട്ട: **ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്‌ത ബഹിരാകാശ വിക്ഷേപണ വാഹനം എന്നറിയപ്പെടുന്ന പിഎസ്എൽവിയുടെ ചരിത്രത്തില്‍ ഇതാദ്യമായി തുടര്‍ച്ചയായ തിരിച്ചടി.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് ഇന്ന് രാവിലെ 10.17-ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എല്‍വി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാംഘട്ടത്തില്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു.

2025 മേയ് മാസം നടന്ന പിഎസ്എല്‍വിയുടെ കഴിഞ്ഞ വിക്ഷേപണവും പരാജയമായിരുന്നു. ഇന്നത്തെ ദൗത്യത്തില്‍ 'അന്വേഷ' ഉപഗ്രഹം അടക്കമുള്ള 16 പേലോഡുകള്‍ വിജയകരമായി വിന്യസിക്കാന്‍ കഴിഞ്ഞോ എന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335905/pslv-rocket-launch-disappoints-again-new)