---
title: "കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ​ഗുരുതരം"
english_title: "Car and pickup lorry collide in Kundamangalam, Kozhikode; Three people die in tragic accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335856/car-and-pickup-lorry-collide-in-kundamangalam-kozhikode-three-people-die-in-tragic-accident-new"
published_at: "2026-01-12T06:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69645ba35422e_accident.jpg"
keywords: []
---

# കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ​ഗുരുതരം

> **Lead Summary:** **കോഴിക്കോട്: **കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്.

കാർ യാത്രക്കാരനായ കൊടുവള്ളി സ്വദേശി നിഹാൽ, പിക്കപ്പ് ഡ്രൈവർ വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാത മുറിയനാൽ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. വയനാട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും ചുരമിറങ്ങി വന്നിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ​ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335856/car-and-pickup-lorry-collide-in-kundamangalam-kozhikode-three-people-die-in-tragic-accident-new)