---
title: "വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ? - ഷാഫിയെ ഉന്നംവെച്ച് പി സരിൻ"
english_title: "RahulMangkootathil arrested, flat in Vadakara, PSarin targets Shafiparambil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335846/rahulmangkootathil-arrested-flat-in-vadakara-psarin-targets-shafiparambil"
published_at: "2026-01-11T20:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6963bcbe32968_shafi.jpg"
keywords: []
---

# വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ? - ഷാഫിയെ ഉന്നംവെച്ച് പി സരിൻ

> **Lead Summary:** **തിരുവനന്തപുരം: ** മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിലായ വിഷയത്തിൽ ഷാഫി പറമ്പിൽ എം പിക്കെതിരെ ഒളിയമ്പുമായി പി. സരിൻ. രാഹുൽ വടകരയിൽ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞുവെന്നും, അങ്ങോട്ട് ചെല്ലണമെന്നും ആവശ്യപ്പെട്ടുവെന്നും മൂന്നാം ബലാത്സംഗക്കേസിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറയുന്നു.

## Article Content

**തിരുവനന്തപുരം: ** മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിലായ വിഷയത്തിൽ ഷാഫി പറമ്പിൽ എം പിക്കെതിരെ ഒളിയമ്പുമായി പി. സരിൻ. രാഹുൽ വടകരയിൽ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞുവെന്നും, അങ്ങോട്ട് ചെല്ലണമെന്നും ആവശ്യപ്പെട്ടുവെന്നും മൂന്നാം ബലാത്സംഗക്കേസിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറയുന്നു.

വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോയെന്നും സ്ഥലം എം പിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതിയെന്നും പി സരിൻ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

**സരിൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണ രൂപം:**

*'രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റിമാൻഡ് റിപ്പോർട്ടിൻ്റെ ഭാഗമായുള്ള മൂന്നാമത്തെ FIR മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നു.*

*പരാതിയുടെ അഞ്ചാം പേജിൽ ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്:*

> *"വടകരയിൽ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു."*

*വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ?*

*സ്ഥലം എം പി യോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കിൽ,*

*പിന്നെ ചോദിക്കാൻ വരുന്നത് പോലീസായിരിക്കും,*

*കേരളാ പൊലീസ്!'- പി സരിൻ*

വടകരയിലെ ഫ്ലാറ്റ് വിഷയത്തിൽ ഡിവൈഎഫ്ഐയും പ്രതികരിച്ചു. വടകരയിൽ ഫ്ലാറ്റുള്ളത് ആർക്കാണെന്നും ആ വഴിയും ​ഗൗരവമായ അന്വേഷണം നടക്കണമെന്നും പെൺകുട്ടികളെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുക, ക്രൂരമായി ബലാത്സം​ഗം ചെയ്യുക, ​ഗർഭഛിദ്രം നടത്തുക, അതിനുള്ള പണം ദുരന്തബാധിതർക്കുള്ള ഫണ്ടിൽനിന്നുപയോ​ഗിക്കുക തുടങ്ങി എത്രമാത്രം ഹീനമായ കാര്യമാണ് ചെയ്യുന്നതെന്നും വി കെ സനോജ് പ്രതികരിച്ചു. ഇതിനെല്ലാം കോൺ​ഗ്രസ് നേതൃത്വം കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335846/rahulmangkootathil-arrested-flat-in-vadakara-psarin-targets-shafiparambil)