---
title: "മംഗലംഡാമിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു"
english_title: "17-year-old drowns while visiting Mangalam Dam waterfall"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335811/17-year-old-drowns-while-visiting-mangalam-dam-waterfall"
published_at: "2026-01-11T14:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696368045b8a7_dead.jpg"
keywords: []
---

# മംഗലംഡാമിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

> **Lead Summary:** **തൃശൂർ : ** മംഗലംഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിലെ 17 കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ ആണ് മരിച്ചത്.

## Article Content

**തൃശൂർ : ** മംഗലംഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിലെ 17 കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ ആണ് മരിച്ചത്.

ഇന്ന് കാലത്ത് ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ് തൃശൂർ ഭാഗത്തുനിന്നുള്ള 5 അംഗസംഘം. ഫോട്ടോ എടുക്കാൻ വേണ്ടി പാറക്കെട്ടിൽ കയറിയപ്പോൾ തെന്നിവീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും കൂടെ നടത്തിയ തിരച്ചിലിൽ പത്തരയോടെ ആണ് മൃതദേഹം പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335811/17-year-old-drowns-while-visiting-mangalam-dam-waterfall)