---
title: "രാഹുലിനെ വൈദ്യപരിശോധനക്കെത്തിച്ചു, ജനറൽ ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ"
english_title: "Rahulmangoottathil was taken for a medical check-up."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335796/rahulmangoottathil-was-taken-for-a-medical-check-up"
published_at: "2026-01-11T11:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6963419b37f1d_rahul.jpg"
keywords: []
---

# രാഹുലിനെ വൈദ്യപരിശോധനക്കെത്തിച്ചു, ജനറൽ ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ

> **Lead Summary:** **പത്തനംതിട്ട: **രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും.

## Article Content

**പത്തനംതിട്ട: **രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും.

മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മു​ദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്.

ഇന്നലെ അർദ്ധരാത്രി പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ രാഹുലിനെ ആറര മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335796/rahulmangoottathil-was-taken-for-a-medical-check-up)