---
title: "ദാരുണം....:  ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു, യുവാവ് മരിച്ചു "
english_title: "Thiruvananthapuram: Youth dies after losing control of bike and hitting electricity pole"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335789/thiruvananthapuram-youth-dies-after-losing-control-of-bike-and-hitting-electricity-pole-new"
published_at: "2026-01-11T11:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6963380d9de1d_accident.jpg"
keywords: []
---

# ദാരുണം....:  ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു, യുവാവ് മരിച്ചു 

> **Lead Summary:** **തിരുവനന്തപുരം: **ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

## Article Content

**തിരുവനന്തപുരം: **ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

ടെലഫോൺ ടവർ ജോലിക്കാരനായ കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ–സുഗന്ധി ദമ്പതികളുടെ മകൻ ജെ.എസ്.സുഭാഷാ(36)ണ് മരിച്ചത്.

ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപമാണ് സംഭവം . പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.

ഇടിയുടെ ശബ്ദംകേട്ട് അടുത്ത വീട്ടുകാർ ഇറങ്ങിനോക്കുമ്പോൾ സുഭാഷ് പരുക്കേറ്റ് റോഡിൽ കിടക്കുന്നതാണ് കണ്ടത്. ഉടനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഭിരാമി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335789/thiruvananthapuram-youth-dies-after-losing-control-of-bike-and-hitting-electricity-pole-new)