'പ്രിയപ്പെട്ട ദൈവമേ, ഇരുളിൽ നടന്നതെല്ലാം നീ കണ്ടു, മാലാഖക്കുട്ടികൾ സ്വർ​ഗത്തിലിരുന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ'; രാഹുലിന്റെ അറസ്റ്റിൽ പ്രതികരണവുമായി ആദ്യപരാതിക്കാരി

2026-01-11T10:47:00 | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  മൂന്നാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ നടപടിയിൽ വൈകാരികമായി പ്രതികരിച്ച് രാഹുലിനെതിരെ ആദ്യം പരാതി നൽകിയ യുവതി. സാമൂഹികമാധ്യമത്തിലാണ് യുവതി പ്രതികരണമറിയിച്ചിരിക്കുന്നത്. ദൈവത്തിന് നന്ദി പറഞ്ഞാണ് കുറിപ്പ്.

‘’പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും വഞ്ചനകളും സഹിച്ച് ഞങ്ങളെതന്നെ അം​ഗീകരിക്കുന്നതിനുളള ധൈര്യം ഞങ്ങൾക്ക് നൽകിയതിന് നന്ദി. ഇരുളിൽ നടന്നതെല്ലാം നീ കണ്ടു. ലോകം കേൾക്കാതെ പോയ ആ കരച്ചിലുകൾ നീ കേട്ടു.

ഞങ്ങളുടെ ശരീരങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളിൽ നിന്ന് ബലമായി പിടിച്ചുവാങ്ങിയപ്പോഴും നീ ഞങ്ങളെ ചേർത്തുപിടിച്ചു. ഞങ്ങളുടെ മാലാഖക്കുട്ടികൾ സ്വർ​ഗത്തിലിരുന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാൻ തെറ്റായ ഒരാളെ തെരഞ്ഞെടുത്തതിനും ഞങ്ങളോട് ക്ഷമിക്കട്ടെ, അക്രമങ്ങളിൽ നിന്ന് മുക്തമായി, ഭയത്തിൽ നിന്ന് മുക്തമായി സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഈ ലോകത്തിൽ നിന്ന് മുക്തമായി അവരുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെ.

ഞങ്ങളുടെ കുഞ്ഞുങ്ങളെ, ഞങ്ങളുടെ കണ്ണുനീർ‌ സ്വർ​ഗത്തിൽ എത്തുന്നുണ്ടെങ്കിൽ ഇത് നിങ്ങൾ കേൾക്കുക. നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറന്നിട്ടില്ല. നിങ്ങളുടെ അസ്തിത്വത്തിന് വിലയുണ്ട്, നിങ്ങളുടെ ആത്മാവിന് വിലയുണ്ട്.

വീണ്ടും കാണുന്നത് വരെ അമ്മമാർ നിങ്ങളെ ഹൃദയത്തിൽ കൊണ്ടുനടക്കും. ഈ അമ്മ നിന്നെ അത്രമേൽ സ്നേഹിക്കുന്നു.'' ഇങ്ങനെ അതിവൈകാരികമായിട്ടാണ് രാഹുലിനെതിരായ ആദ്യ കേസിലെ പരാതിക്കാരിയുടെ കുറിപ്പ്.

പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണം സംഘം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Content Highlight: First complainant reacts to Rahulmangoottathil arrest

Next TV

Related Stories
മറയൂരിൽ സ്കൂൾ കുട്ടിയെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു; എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്

Jul 24, 2026 08:31 AM

മറയൂരിൽ സ്കൂൾ കുട്ടിയെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു; എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്

ഇടുക്കി മറയൂരിൽ സ്കൂളിൽ പോകാൻ ഓട്ടോ കാത്തുനിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചു. കൊമ്പിൽ തൂക്കിയെറിഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി...

Read More >>
വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

Jul 24, 2026 07:38 AM

വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി സ്വാതി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച്...

Read More >>
സന്തോഷവാർത്ത...! ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക വീട്ടിലെത്തിക്കാൻ നിർദ്ദേശം

Jul 24, 2026 07:26 AM

സന്തോഷവാർത്ത...! ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക വീട്ടിലെത്തിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു. 51,11,908 പേർക്ക് 1095 കോടി രൂപ അനുവദിച്ചു. അടുത്ത മാസം 3ന് മുൻപ് വിതരണം...

Read More >>
adimage
മാനന്തവാടി സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു

Jul 24, 2026 07:12 AM

മാനന്തവാടി സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു

മാനന്തവാടി സബ് ജയിലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. ത്രിശ്ശിലേരി സ്വദേശി...

Read More >>
ഇനി രക്ഷപ്പെടില്ല! ഏബൽ അ​ഗസ്റ്റിനെതിരെ കേസ് ഒന്നല്ല, അഞ്ചെണ്ണം; മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ്, പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

Jul 24, 2026 06:58 AM

ഇനി രക്ഷപ്പെടില്ല! ഏബൽ അ​ഗസ്റ്റിനെതിരെ കേസ് ഒന്നല്ല, അഞ്ചെണ്ണം; മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ്, പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ. കൂടുതൽ വിദ്യാർത്ഥികൾ പരാതി നൽകി. ഇന്ന് കോടതിയിൽ...

Read More >>
രതീഷിനെ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്‌സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ​ബന്ധുക്കൾ

Jul 24, 2026 06:13 AM

രതീഷിനെ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്‌സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ​ബന്ധുക്കൾ

വെമ്പായം ബാറിലെ പെട്രോൾ ആക്രമണക്കേസിൽ ദൃക്‌സാക്ഷി രതീഷ് ആത്മഹത്യ ചെയ്തു. പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ. ആക്രമണത്തിൽ മരണം...

Read More >>
Top Stories

adimage adimage
Entertainment News