---
title: "നിഷ്ഠൂരമായിട്ടുള്ള പ്രവൃത്തിയാണ് രാഹുൽ മങ്കൂട്ടത്തിലിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത് - വി ശിവൻകുട്ടി"
english_title: "Minister V Sivankutty criticizes arrested Rahul Mangkootatil after new complaint surfaced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335777/minister-v-sivankutty-criticizes-arrested-rahul-mangkootatil-after-new-complaint-surfaced"
published_at: "2026-01-11T08:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696314805b12b_v_sivankutti.jpg"
keywords: []
---

# നിഷ്ഠൂരമായിട്ടുള്ള പ്രവൃത്തിയാണ് രാഹുൽ മങ്കൂട്ടത്തിലിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത് - വി ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: **പുതിയ പരാതി പുറത്ത് വന്നതോടെ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. നിഷ്ഠൂരമായിട്ടുള്ള പ്രവൃത്തിയാണ് രാഹുൽ മങ്കൂട്ടത്തിലിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഇതൊന്നും കേരള ജനത അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **പുതിയ പരാതി പുറത്ത് വന്നതോടെ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. നിഷ്ഠൂരമായിട്ടുള്ള പ്രവൃത്തിയാണ് രാഹുൽ മങ്കൂട്ടത്തിലിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഇതൊന്നും കേരള ജനത അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും ഉന്നത നേതാക്കളും രാഹുലുമായുള്ള കൂട്ടുകച്ചവടമാണ്. കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ അയാള്‍ക്ക് രാജിവെക്കാതിരിക്കാനാവില്ലല്ലോ. രാഹുലിന്റെ വ്യക്തിപരമായ കാര്യമെന്ന് പറയാമെങ്കിലും കോണ്‍ഗ്രസിന്റെ മുഖമാണിതെന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണം. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

യുവതിയുടെ കയ്യിലുള്ള വാച്ചും ഷൂവും ഊരിവാങ്ങി, ആഡംബര ഫ്‌ലാറ്റ് വാങ്ങിക്കാന്‍ നിര്‍ബന്ധിച്ചു. തീരെ മനുഷ്യത്വരഹിതമായ ചെയ്തിയാണ് അദ്ദേഹത്തിന്റേത്.എന്നാണ് വി ശിവൻകുട്ടി പറഞ്ഞത്.

സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. നിയമം നിയമത്തിന്റെ വഴിയിൽ മുന്നോട്ടുപോകും. എത്ര വലിയവൻ ആയിരുന്നാലും ഒരു സംരക്ഷണവും കുറ്റക്കാർക്ക് സർക്കാർ നൽകില്ല. ആഭ്യന്തരമന്ത്രി എന്ന നിലയിൽ പിണറായി വിജയൻറെ നിലപാട് കൃത്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഈ രീതിയിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ആവശ്യപ്പെട്ടാൽ എംഎൽഎ സ്ഥാനം രാഹുൽ രാജിവെക്കില്ലേ എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. അതാവശ്യപ്പെടാത്ത കോൺഗ്രസിൻറെ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്. നിയമത്തെയും സർക്കാരിനെയും അവർ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസിന്റെ പിന്തുണ ഇല്ലാതെ രാഹുലിന് ഇങ്ങനെ ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335777/minister-v-sivankutty-criticizes-arrested-rahul-mangkootatil-after-new-complaint-surfaced)