---
title: "'വടക്കൻ കേരളം ചരിത്രാതീതകാലം' പ്രകാശനം ചെയ്തു"
english_title: "'vadakkan keralam charithraatheethakaalam' released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335750/vadakkan-keralam-charithraatheethakaalam-released"
published_at: "2026-01-10T20:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69626eff71067_book.jpg"
keywords: []
---

# 'വടക്കൻ കേരളം ചരിത്രാതീതകാലം' പ്രകാശനം ചെയ്തു

> **Lead Summary:** പുരാവസ്തു ഗവേഷകൻ എൻ.കെ.രമേശ് വരിക്കോളി രചിച്ച 'വടക്കൻ കേരളം ചരിത്രാതീതകാലം' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ആണ് പ്രകാശനം ചെയ്തത്.

## Article Content

പുരാവസ്തു ഗവേഷകൻ എൻ.കെ.രമേശ് വരിക്കോളി രചിച്ച 'വടക്കൻ കേരളം ചരിത്രാതീതകാലം' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ആണ് പ്രകാശനം ചെയ്തത്.

എഴുത്തുകാരിയും ഗവേഷകയുമായ ഡോ.കെ.ലതിക പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. ഡോ.സുജാചന്ദ്ര .പി സ്വാഗതവും ശ്രീകല ചിങ്ങോലി നന്ദിയും പറഞ്ഞു. ഡോ. മ്യൂസ് മേരി ജോർജ് , സുമ രാമചന്ദ്രൻ ,ഡോ. സദനം കെ.ഹരികുമാർ, മുരളീധരൻ തഴക്കര എന്നിവർ സംസാരിച്ചു. കേരളം പരശുരാമ നിർമിതമല്ലെന്നും മധ്യ ഭൗമ യുഗത്തിൽത്തന്നെ കേരളം സുദൃഢമായ പരിസ്ഥിതിയായിരുന്നുവെന്നും ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335750/vadakkan-keralam-charithraatheethakaalam-released)