---
title: "കൂട്ടത്തിൽനിന്ന് പിരിഞ്ഞ ആന പെട്ടെന്ന് ആക്രമണകാരിയായി മാറി; ഝാർഖണ്ഡിൽ മൂന്നുപേരെ ചവിട്ടിക്കൊന്നു"
english_title: "Three people trampled to death by elephant in Jharkhand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335740/three-people-trampled-to-death-by-elephant-in-jharkhand-new"
published_at: "2026-01-10T19:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696257d88354d_aanaa.jpg"
keywords: []
---

# കൂട്ടത്തിൽനിന്ന് പിരിഞ്ഞ ആന പെട്ടെന്ന് ആക്രമണകാരിയായി മാറി; ഝാർഖണ്ഡിൽ മൂന്നുപേരെ ചവിട്ടിക്കൊന്നു

> **Lead Summary:** ഝാർഖണ്ഡിൽ മൂന്നുപേരെ ആന ചവിട്ടിക്കൊന്നു. ഝാർഖണ്ഡ് - ഒഡിഷ അതിർത്തിക്ക് സമീപം പശ്ചിമ സിങ്ഭും ജില്ലയിലാണ് സംഭവം നടന്നത്. കൂട്ടത്തിൽനിന്ന് പിരിഞ്ഞ ആന പെട്ടെന്ന് ആക്രമണകാരിയായി മാറുകയും ആളുകൾക്ക് നേരെ തിരിയുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

## Article Content

ഝാർഖണ്ഡിൽ മൂന്നുപേരെ ആന ചവിട്ടിക്കൊന്നു. ഝാർഖണ്ഡ് - ഒഡിഷ അതിർത്തിക്ക് സമീപം പശ്ചിമ സിങ്ഭും ജില്ലയിലാണ് സംഭവം നടന്നത്. കൂട്ടത്തിൽനിന്ന് പിരിഞ്ഞ ആന പെട്ടെന്ന് ആക്രമണകാരിയായി മാറുകയും ആളുകൾക്ക് നേരെ തിരിയുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഝാർഖണ്ഡിൽ കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ ഇത് 22-ാമത്തെ ആളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ആന ഒരു യുവാവിനെ ചവിട്ടി ഞെരിച്ച് കൊലപ്പെടുത്തുകയും മറ്റൊരാളെ തുമ്പിക്കൈയിൽ ഉയർത്തി അടുത്തുള്ള വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്‌തെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് വനത്തിനുള്ളിൽ നിന്ന് കണ്ടെടുത്ത്. ഇതിനിടെ ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ചവരെല്ലാം ഝാർഖണ്ഡ് സ്വദേശികളാണെന്നാണ് റിപ്പോർട്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വനം വകുപ്പ്‌ ഉദ്യോഗസ്ഥർ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാൻ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335740/three-people-trampled-to-death-by-elephant-in-jharkhand-new)