---
title: "കേരള സ്കൂൾ കലോത്സവം; ഉദ്ഘാടന വേദിയിൽ കുട്ടികളുടെ പ്രിയതാരവും"
english_title: "Kerala School Kalolsavam; Children's favorite star at the inauguration ceremony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335727/kerala-school-kalolsavam-childrens-favorite-star-at-the-inauguration-ceremony"
published_at: "2026-01-10T17:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69623c18ce1d4_WhatsApp_Image_2026-01-10_at_5.16.13_PM.jpeg"
keywords: []
---

# കേരള സ്കൂൾ കലോത്സവം; ഉദ്ഘാടന വേദിയിൽ കുട്ടികളുടെ പ്രിയതാരവും

> **Lead Summary:** **തൃശ്ശൂർ :**14 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന കലാപൂരത്തിൽ 24 വേദികളിലായി 249 ഇനങ്ങളിൽ 15,000-ത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14-ന് രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

## Article Content

**തൃശ്ശൂർ :**14 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന കലാപൂരത്തിൽ 24 വേദികളിലായി 249 ഇനങ്ങളിൽ 15,000-ത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14-ന് രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും.കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന മന്ത്രിമാരായ ഡോ. ആർ. ബിന്ദു,കെ. രാജൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് തുടങ്ങിയ പ്രമുഖരും ജനപ്രതിനിധികളും സാംസ്‌കാരിക നായകരും ചടങ്ങിൽ സംബന്ധിക്കും.

> ഈ വർഷത്തെ ഉദ്ഘാടന ചടങ്ങിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. "സർവംമായ" എന്ന സിനിമയിലൂടെ "ഡെലുലു" എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ റിയ ഷിബു ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കും. കലയുടെ ഈ വലിയ വേദിയിൽ വളർന്നു വരുന്ന ഇത്തരം പ്രതിഭകളുടെ സാന്നിധ്യം കൗമാരക്കാരായ മത്സരാർത്ഥികൾക്ക് വലിയ ആവേശമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335727/kerala-school-kalolsavam-childrens-favorite-star-at-the-inauguration-ceremony)