---
title: "ഓഫീസിലേക്ക് പോകവേ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു"
english_title: "Technopark employee dies after being injured in car accident on way to office"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335684/technopark-employee-dies-after-being-injured-in-car-accident-on-way-to-office"
published_at: "2026-01-10T13:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696209badc329_kazhakkoottam_accident.jpg"
keywords: []
---

# ഓഫീസിലേക്ക് പോകവേ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു

> **Lead Summary:** **കഴക്കൂട്ടം : ( **[www.truevisionnews.com]** ) ** കഴക്കൂട്ടം മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു. ചിറ്റാറ്റുമൂക്ക് കരിഞ്ഞ വയൽ ശ്രീ വിശാഖം വീട്ടിൽ സന്ധ്യ യാണ് മരിച്ചത്. ബുധൻ രാവിലെ 7.30ഓടെ ഹോട്ടൽ ജിഞ്ചറിന് മുൻവശമുള്ള എലിവേറ്റഡ് ഹൈവേയുടെ അടിപ്പാതയിലായിരുന്നു അപകടം.

## Article Content

**കഴക്കൂട്ടം : ( **[www.truevisionnews.com]** ) ** കഴക്കൂട്ടം മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു. ചിറ്റാറ്റുമൂക്ക് കരിഞ്ഞ വയൽ ശ്രീ വിശാഖം വീട്ടിൽ സന്ധ്യ യാണ് മരിച്ചത്. ബുധൻ രാവിലെ 7.30ഓടെ ഹോട്ടൽ ജിഞ്ചറിന് മുൻവശമുള്ള എലിവേറ്റഡ് ഹൈവേയുടെ അടിപ്പാതയിലായിരുന്നു അപകടം.

ടെക്നോപാർക്കിലെ ഗൈഡ്ഹൗസ് ജീവനക്കാരിയായിരുന്ന സസ്യ ഓഫീസിലേക്ക് പോകവേ അതേ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. റോഡിൽ വീണ സന്ധയുടെ ഇരുകാലുകളിലും ബസിന്റെ ടയർ കയറിയിറങ്ങി. വലതുകാൽ മുറിച്ചു മാറ്റിയിരുന്നു.

ഇടതു കാലിന് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭർത്താവ്: രാജേഷ്. മകൾ: നിധി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335684/technopark-employee-dies-after-being-injured-in-car-accident-on-way-to-office)