---
title: "സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം, മുത്തലാഖ് ചൊല്ലി ഭാര്യയെ വീട്ടിൽ നിന്ന് പുറത്താക്കിയ യുവാവിനെതിരെ പൊലീസ് കേസ്"
english_title: "Police file case against man who beat up wife over dowry threw her out of house after pronouncing triple talaq"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335674/police-file-case-against-man-who-beat-up-wife-over-dowry-threw-her-out-of-house-after-pronouncing-triple-talaq"
published_at: "2026-01-10T12:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961fb37cc063_triple_talaq.jpg"
keywords: []
---

# സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം, മുത്തലാഖ് ചൊല്ലി ഭാര്യയെ വീട്ടിൽ നിന്ന് പുറത്താക്കിയ യുവാവിനെതിരെ പൊലീസ് കേസ്

> **Lead Summary:** **ലഖ്‌നൗ: [( ]**[www.truevisionnews.com ]**)** സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മർദ്ദിക്കുകയും മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഷാജഹാൻപൂർ ജില്ലയിലെ ദഭൗറ ഗ്രാമവാസിയായ അബ്ദുൾ കലീമിനെതിരെയാണ് നടപടി.

## Article Content

**ലഖ്‌നൗ: [( ]**[www.truevisionnews.com ]**)** സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മർദ്ദിക്കുകയും മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഷാജഹാൻപൂർ ജില്ലയിലെ ദഭൗറ ഗ്രാമവാസിയായ അബ്ദുൾ കലീമിനെതിരെയാണ് നടപടി.

നാല് വർഷം മുമ്പാണ് അബ്ദുൾ കലീമും ഗുൽഫാസയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ ബൈക്കും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് കലീം ഗുൽഫാസയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ക്രൂരമായി മർദ്ദിച്ച ശേഷം 18 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം ഗുൽഫാസയെ ഇയാൾ വീട്ടിൽ നിന്ന് പുറത്താക്കി. തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ പ്രതി അവിടെ വെച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ യുവതിയുടെ വീട്ടുകാർ മൊബൈൽ ഫോണിൽ പകർത്തി പൊലീസിന് കൈമാറി.

മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അബ്ദുൾ കലീമിനും കുടുംബത്തിലെ മറ്റ് നാല് പേർക്കുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സർക്കിൾ ഓഫീസർ ജ്യോതി യാദവ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335674/police-file-case-against-man-who-beat-up-wife-over-dowry-threw-her-out-of-house-after-pronouncing-triple-talaq)