---
title: "സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം "
english_title: "Today's (January 10) gold price in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335636/todays-january-10-gold-price-in-the-state"
published_at: "2026-01-10T10:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961da8d52c84_gold.jpg"
keywords: []
---

# സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം 

> **Lead Summary:** **കൊച്ചി : ** സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 105 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 12,875 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.

## Article Content

**കൊച്ചി : ** സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 105 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 12,875 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.

പവന്റെ വില 840 രൂപയാണ് വർധിച്ചത്. ഒരു പവന്റെ വില 840 രൂപയാണ് വർധിച്ചത്. 1,03,000 രൂപയായാണ് പവന്റെ വിലയിലുണ്ടായ വർധന. ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്. ഇന്റർനാഷണൽ മാർക്കറ്റിൽ ട്രോയ് ഔൺസിന്റെ വില 56 ഡോളർ ഉയർന്ന് 4,509.2 ഡോളറിലെത്തി. 1.28 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെ സ്വർണത്തിന്റെ വില ഉയർത്തുന്ന പ്രധാനഘടകങ്ങളിലൊന്ന്. യുക്രെയ്ൻ-റഷ്യ യുദ്ധം തുടരുന്നതും വെനിസ്വേലയിലെ യു.എസ് ആക്രമണവും പ്രസിഡന്റിനെ ബന്ദിയാക്കിയും ഗ്രീൻലാൻഡ് പിിച്ചടക്കാനുള്ള യു.എസ് നീക്കവും ഇറാനിലെ സംഘർഷങ്ങളുമാണ് സ്വർണവില ഉയരുന്നതി​നുള്ള പ്രധാനകാരണങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335636/todays-january-10-gold-price-in-the-state)