---
title: "ശബരിമല സ്വർണക്കൊള്ള:  ' പൊലീസ് റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നത്' -  രാഹുൽ ഈശ്വർ"
english_title: "Sabarimala gold robbery, police remand report against KantararRajeev, RahulEaswar responds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335618/sabarimala-gold-robbery-police-remand-report-against-kantararrajeev-rahuleaswar-responds"
published_at: "2026-01-10T08:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961c2425c604_sabarimala.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള:  ' പൊലീസ് റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നത്' -  രാഹുൽ ഈശ്വർ

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ സംഭവത്തിൽ മുൻ തന്ത്രി കണ്ഠരര് രാജീവർക്കെതിരായ പൊലീസിന്‍റെ റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് തന്ത്രിയുടെ ബന്ധു രാഹുൽ ഈശ്വർ.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ സംഭവത്തിൽ മുൻ തന്ത്രി കണ്ഠരര് രാജീവർക്കെതിരായ പൊലീസിന്‍റെ റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് തന്ത്രിയുടെ ബന്ധു രാഹുൽ ഈശ്വർ.

തന്ത്രി താന്ത്രിക നടപടികൾ പാലിച്ചില്ല എന്നാണ് റിമാന്‍റ് റിപ്പർട്ടിലുള്ളത്. ഇത് പറയാൻ പ്രത്യേക അന്വേഷണ സംഘത്തിന് തന്ത്രം, മന്ത്രം, പൂജ ഒക്കെ അറിയാമോ എന്നും പൊലീസ് റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.

ബ്രഹ്മശ്രീ കണ്ഠരര് രാജീവരോട് ബഹുമാനത്തോടെ പല കാര്യങ്ങളിലും വിയോജിക്കുന്നു വ്യക്തിയാണ് ഞാൻ. അദ്ദേഹവും ഞാനും പരസ്യമായി പല അവസരങ്ങളിലും അതിശക്തമായി പരസ്പര വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട്, പക്ഷേ ഈ കേസിൽ തന്ത്രിയെ ബലിയാടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ / രാഷ്ട്രീയ നഷ്ട്ടം നികത്താൻ ആരെങ്കിലും ശ്രമിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

***ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂ‍‍ർണ്ണരൂപം***

> ***Police Remand Report ഞെട്ടിക്കുന്നതാണ് - "... ദേവന്റെ (അയ്യപ്പൻറെ) അനുജ്ഞ വാങ്ങാതെയും, താന്ത്രിക നടപടികൾ പാലിക്കാതെയും ആണ് 13 പ്രതി രാജീവ് തന്ത്രി ആചാര ലംഘനം ദേവസ്വം ബോർഡിൻറെ ശ്രദ്ധയിൽ പെടുത്താതയും, ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി... ***

> ***ദേവസ്വം ബോർഡിൻറെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1 പ്രതി ഉണ്ണികൃഷ്ണ പോറ്റിക്കു മേല്പറഞ്ഞ കൈമാറുന്നത് തടയാൻ ഉള്ള നടപടികൾ എടുത്തില്ല, മൗനാനുവാദം നൽകി"***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335618/sabarimala-gold-robbery-police-remand-report-against-kantararrajeev-rahuleaswar-responds)