---
title: "കൈവിറച്ചില്ലേ? പ്രായമായിട്ടും തനിക്കുവേണ്ടി വിവാഹം ആലോചിച്ചില്ല,  36-കാരൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു"
english_title: "Marriage was not planned; 36-year-old man killed his father by hitting him on the head in Chitradurga"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335614/marriage-was-not-planned-36-year-old-man-killed-his-father-by-hitting-him-on-the-head-in-chitradurga"
published_at: "2026-01-10T07:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961b4ff8771f_CRIME.jpg"
keywords: []
---

# കൈവിറച്ചില്ലേ? പ്രായമായിട്ടും തനിക്കുവേണ്ടി വിവാഹം ആലോചിച്ചില്ല,  36-കാരൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

> **Lead Summary:** **ബെംഗളൂരു: ** വിവാഹാലോചന നടത്താത്തതിന്റെപേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കർണാടകത്തിലെ ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം.

## Article Content

**ബെംഗളൂരു: ** വിവാഹാലോചന നടത്താത്തതിന്റെപേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കർണാടകത്തിലെ ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം.

കർഷകനായ സന്നനിഗപ്പയെയാണ് (65) മകൻ നിംഗരാജ (36) കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിംഗരാജ ജോലിയൊന്നും ചെയ്യാതെ അലസനായി ജീവിക്കുന്നതിനെ സന്നനിഗപ്പ ചോദ്യംചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ തയ്യാറായില്ല. ഇതേസമയം, പ്രായമായിട്ടും തനിക്കുവേണ്ടി വിവാഹാലോചന നടത്താൻ തയ്യാറാകാത്തതിന്റെ പേരിൽ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമുൻദിവസങ്ങളിലും ഈ വിഷയത്തിൽ നിംഗരാജ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു.

സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ നിംഗരാജയുടെ മൂത്തസഹോദരനാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്. ഇയാളുടെ പരാതിയിൽ കേസെടുത്ത പോലീസ് നിംഗരാജയെ അറസ്റ്റുചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335614/marriage-was-not-planned-36-year-old-man-killed-his-father-by-hitting-him-on-the-head-in-chitradurga)