---
title: "'അടിത്തറ ഭദ്രമാണ്; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയം നേടാനാകും' - ടി പി രാമകൃഷ്ണൻ"
english_title: " LDF can achieve a big victory in the assembly elections'  TP Ramakrishnan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335568/ldf-can-achieve-a-big-victory-in-the-assembly-elections-tp-ramakrishnan"
published_at: "2026-01-09T17:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960eb6aec1fd_tp_ramakrishnan.jpg"
keywords: []
---

# 'അടിത്തറ ഭദ്രമാണ്; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയം നേടാനാകും' - ടി പി രാമകൃഷ്ണൻ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **എൽഡിഎഫിൻ്റെ അടിത്തറ ഭദ്രമാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വലിയ വിജയം കൈവരിക്കാനാകുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. എൽഡിഎഫ് സംസ്ഥാന സമിതി യോഗത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേ​​ഹം. എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്നും അതിൻ്റെ കാരണങ്ങൾ സൂക്ഷമ തലത്തിൽ പരിശോധിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **എൽഡിഎഫിൻ്റെ അടിത്തറ ഭദ്രമാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വലിയ വിജയം കൈവരിക്കാനാകുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. എൽഡിഎഫ് സംസ്ഥാന സമിതി യോഗത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേ​​ഹം. എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്നും അതിൻ്റെ കാരണങ്ങൾ സൂക്ഷമ തലത്തിൽ പരിശോധിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളാണ് ഞങ്ങൾക്ക് പ്രധാനമെന്നും ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും അ​​ദ്ദേഹം പറഞ്ഞു. നേതാക്കളുടെ ഭാഗത്തുനിന്ന് തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് തിരുത്തും. തെരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ട സൂചനകൾ നൽകുന്നുണ്ട്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പല കാര്യങ്ങളും പയറ്റിയിട്ടുണ്ട്. പല കുപ്രചാരണങ്ങളും നടത്തി.

യുഡിഎഫ് തോൽക്കാൻ പാടില്ലെന്ന് വൈകാരികമായിത്തന്നെ യുഡിഎഫ് പ്രചരിപ്പിച്ചു. വിഴിഞ്ഞം പുനരധിവാസം, ശബരിമല പ്രശ്നങ്ങൾ ജെബി കോശി കമ്മീഷൻ എന്നിവ വസ്തുതാ വിരുദ്ധമായി പ്രചരിപ്പിച്ചു. സമ്പന്ന വിഭാഗങ്ങൾ ഇടതുമുന്നണിയെ എതിർത്തു.ഇത്തരം വിഭാഗങ്ങൾ ആളും അർത്ഥവും നൽകി യുഡിഎഫിനെ സഹായിക്കുകയും ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സ്ഥാപിത താല്പര്യക്കാർ മുന്നണിക്കെതിരെ രംഗത്ത് വന്നു ഇതിനെയെല്ലാം അതിജീവിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയം കൈവരിക്കാൻ ആകും എന്നതാണ് പ്രതീക്ഷയെന്നും കോൺഗ്രസും ലീഗും ബിജെപിയും ജനവിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335568/ldf-can-achieve-a-big-victory-in-the-assembly-elections-tp-ramakrishnan)