---
title: "'മാനന്തവാടി മെഡിക്കൽ കോളേജിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു' - മന്ത്രി ഒ ആര്‍ കേളു"
english_title: "Mananthavady Medical College, Minister ORKelu."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335554/mananthavady-medical-college-minister-orkelu"
published_at: "2026-01-09T16:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960db3b38a7b_kelu.jpg"
keywords: []
---

# 'മാനന്തവാടി മെഡിക്കൽ കോളേജിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു' - മന്ത്രി ഒ ആര്‍ കേളു

> **Lead Summary:** ** ** മാനന്തവാടി മെഡിക്കൽ കോളേജിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി ഒ ആര്‍ കേളു. പ്രസവാനന്തരം ദിവസങ്ങൾക്ക് ശേഷം വയറ്റിൽ നിന്നും തുണി കണ്ടെത്തിയ സംഭവത്തില്‍ പരാതിക്കാരിയായ യുവതി തന്നെ ഓഫീസിൽ വന്ന് കണ്ട് പരാതി തന്നിരുന്നു.

## Article Content

** ** മാനന്തവാടി മെഡിക്കൽ കോളേജിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി ഒ ആര്‍ കേളു. പ്രസവാനന്തരം ദിവസങ്ങൾക്ക് ശേഷം വയറ്റിൽ നിന്നും തുണി കണ്ടെത്തിയ സംഭവത്തില്‍ പരാതിക്കാരിയായ യുവതി തന്നെ ഓഫീസിൽ വന്ന് കണ്ട് പരാതി തന്നിരുന്നു.

പരാതി വ്യക്തമല്ലായിരുന്നുവെന്നും ജീവനക്കാരാണ് പരാതി രൂപത്തിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. പരാതി അന്വേഷിക്കാൻ ഉടൻ തന്നെ ഉത്തരവ് നൽകിയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി ടി സ്കാനര്‍ വാങ്ങുന്നതിനുള്ള പണം മറ്റ് രീതിയിൽ ചെലവ‍ഴിച്ചു എന്ന് പറയുന്ന പ്രചാരണം തെറ്റാണ്. ആദ്യം ഒന്നരക്കോടി വകയിരുത്തി. ആ തുക മതിയാകില്ല എന്നു മനസിലായിരുന്നു. നവകേരള സദസിൻ്റെ ഭാഗമായി മണ്ഡലത്തിലേക്ക് കിട്ടിയ 7 കോടിക്ക് സിടി സ്കാനറിന് പർച്ചേസ് ഓർഡർ കൊടുത്തു. അതിനാലാണ് ആദ്യത്തെ ഒന്നരക്കോടി പാലത്തിന് വക മാറ്റിയത്. മാനന്തവാടി മെഡിക്കൽ കോളേജിനെ തകർക്കാൻ കുപ്രചരണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

2021ലാണ് മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നത്. രാഷ്ട്രീയമായി സർക്കാരിനെ മോശമാക്കാൻ നോക്കുകയാണ്. നേരത്തെ യുഡിഎഫ് ഭരണകാലത്ത് ആംബുലൻസിൽ പ്രസവിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ആരും സമരം ചെയ്തിട്ടില്ലെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335554/mananthavady-medical-college-minister-orkelu)