---
title: "ഇഞ്ചിയും തേനും ഉണ്ടോ? ജലദോഷത്തിന് ഗുഡ് ബൈ പറയാം, വീട്ടുവൈദ്യങ്ങൾ ഇതാ"
english_title: "To get rid of a cold"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335541/to-get-rid-of-a-cold"
published_at: "2026-01-09T15:18:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960cf267c77c_health.jpg"
keywords: []
---

# ഇഞ്ചിയും തേനും ഉണ്ടോ? ജലദോഷത്തിന് ഗുഡ് ബൈ പറയാം, വീട്ടുവൈദ്യങ്ങൾ ഇതാ

> **Lead Summary:** ** **മൂക്കൊലിപ്പും തുമ്മലും കാരണം സഹികെട്ടിരിക്കുകയാണോ? ആവർത്തിച്ചുള്ള ജലദോഷം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? എങ്കിൽ മരുന്നുകടയിലേക്ക് ഓടുന്നതിന് മുൻപ് അടുക്കളയിലേക്ക് ഒന്ന് നോക്കൂ... ജലദോഷം മാറാൻ പെട്ടെന്ന് ചെയ്യാവുന്ന ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ ഇതാ...

## Article Content

** **മൂക്കൊലിപ്പും തുമ്മലും കാരണം സഹികെട്ടിരിക്കുകയാണോ? ആവർത്തിച്ചുള്ള ജലദോഷം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? എങ്കിൽ മരുന്നുകടയിലേക്ക് ഓടുന്നതിന് മുൻപ് അടുക്കളയിലേക്ക് ഒന്ന് നോക്കൂ... ജലദോഷം മാറാൻ പെട്ടെന്ന് ചെയ്യാവുന്ന ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ ഇതാ...

***തേൻ...***

***തേനിൽ പലതരം ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ചായയിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് തൊണ്ടവേദന കുറയ്ക്കാൻ സഹായിക്കും. ചുമയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാര മാർഗ്ഗമാണ് തേൻ.***

***സൂപ്പ്...***

***ജലദോഷം അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് സൂപ്പ്. പച്ചക്കറികളോടൊപ്പം ചിക്കൻ സൂപ്പ് ആസ്വദിച്ചു കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ന്യൂട്രോഫിലുകളുടെ ചലനത്തെ മന്ദഗതിയിലാക്കിക്കൊണ്ട് ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. സൂപ്പ് തയാറാക്കുമ്പോൾ സോഡിയത്തിന്റെ വാഹകനായ ഉപ്പ് കുറഞ്ഞ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.***

***ഇഞ്ചി...***

***ഇഞ്ചിയിട്ട് തിളപ്പിച്ചെടുത്ത വെള്ളം ചുമയും തൊണ്ടവേദനയുമെല്ലാം ശമിപ്പിക്കാൻ നിങ്ങളെ സഹായിക്കും. ഇഞ്ചി ചവയ്ക്കുന്നത് നിങ്ങളിൽ ഉണ്ടാകാനിടയുള്ള ഛർദ്ദി, ഓക്കാനം തുടങ്ങിയവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് ക്ലിനിക്കൽ പഠനങ്ങൾ തെളിയിക്കുന്നു.***

***ആവി പിടിക്കുക...***

***ജലദോഷമുള്ളപ്പോൾ ആവി പിടിക്കുന്നത് നിങ്ങളുടെ മൂക്കിന് ആശ്വാസം പകരാൻ സഹായിക്കും. തിളച്ച് ആവി പൊങ്ങുന്ന വെള്ളത്തിനടുത്തേക്ക് നിങ്ങളുടെ തല അടുപ്പിച്ച് മൂക്കിലൂടെ സാവധാനം ശ്വസിക്കുക. മൂക്കടച്ചിൽ കുറയ്ക്കാനും ജലദോഷത്തിൽ രക്ഷ നേടാനുമെല്ലാം ഇത് സഹായിക്കും. എങ്കിലും ആവി കൊള്ളുമ്പോൾ വേണ്ടത്ര ശ്രദ്ധ ആവശ്യമാണ്. ഇതിലെ അമിതമായ ചൂട് നിങ്ങളുടെ മൂക്കിനെ പൊള്ളൽ ഏൽപ്പിക്കാൻ സാധ്യതയുണ്ട്.***

***വെളുത്തുള്ളി...***

***വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന സംയുക്തം മികച്ച ഒരു ആന്റി മൈക്രോബിയൽ ഘടകമാണ്. ജലദോഷമുള്ളപ്പോൾ നിങ്ങളുടെ ഭക്ഷണത്തിൽ ഒരു വെളുത്തുള്ളി കൂടുതലായി ചേർക്കുന്നത് ഇതിന്റെ ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. ജലദോഷത്തിന്റെ തുടക്കത്തിലെ വെളുത്തുള്ളി കഴിക്കുന്നത് ജലദോഷം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335541/to-get-rid-of-a-cold)