---
title: "ചോറ് ബാക്കിയുണ്ടോ? എങ്കിൽ മാറ്റിവെച്ചോളൂ, കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും ഈ 'മാജിക്' വിഭവം!"
english_title: "replace  rice with a four-o'clock dessert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335495/replace-rice-with-a-four-oclock-dessert"
published_at: "2026-01-09T12:57:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960ae2fc1dec_tru1.jpg"
keywords: []
---

# ചോറ് ബാക്കിയുണ്ടോ? എങ്കിൽ മാറ്റിവെച്ചോളൂ, കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും ഈ 'മാജിക്' വിഭവം!

> **Lead Summary:** **[[truevisionnews.com]]** പല വീടുകളിലും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് ബാക്കി വരുന്ന ചോറ് എന്ത് ചെയ്യും എന്നത്. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ അല്ലെങ്കിൽ കളഞ്ഞോ ഈ പ്രശ്നം പരിഹരിക്കാനാണ് മിക്കവരും ശ്രമിക്കാറുള്ളത്.

## Article Content

**[[truevisionnews.com]]** പല വീടുകളിലും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് ബാക്കി വരുന്ന ചോറ് എന്ത് ചെയ്യും എന്നത്. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ അല്ലെങ്കിൽ കളഞ്ഞോ ഈ പ്രശ്നം പരിഹരിക്കാനാണ് മിക്കവരും ശ്രമിക്കാറുള്ളത്.

എന്നാൽ കുട്ടികൾക്ക് സ്കൂൾ വിട്ടു വരുമ്പോൾ നൽകാൻ പറ്റിയ ഹെൽത്തിയും ടേസ്റ്റിയുമായ ഒരു നാലുമണി പലഹാരമായി ഈ ചോറിനെ മാറ്റിയെടുക്കാം.

**ചേരുവകൾ:**

***ചോറ്: ഒന്നര കപ്പ്***

*ഉരുളക്കിഴങ്ങ്: ഒരെണ്ണം (വേവിച്ചത്)*

*സവാള: ഒരെണ്ണം (ചെറുതായി അരിഞ്ഞത്)*

*പച്ചമുളക്: 1-2 എണ്ണം*

*ഇഞ്ചി: അര ടീസ്പൂൺ (അരിഞ്ഞത്)*

*കറിവേപ്പില: ആവശ്യത്തിന്*

*മസാലകൾ: മുളകുപൊടി (അര ടീസ്പൂൺ), *

*ഗരം മസാല (കാൽ ടീസ്പൂൺ), *

*ഉപ്പ് (ആവശ്യത്തിന്)*

**ബൈൻഡിംഗിന്:**

* ബ്രെഡ് ക്രംബ്‌സ് അല്ലെങ്കിൽ റവ (2-3 ടേബിൾസ്പൂൺ)*

*എണ്ണ: വറുക്കാൻ ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം:**

ആദ്യം ബാക്കി വന്ന ചോറ് മിക്സിയുടെ ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്തെടുക്കുക (കൂടുതൽ വെള്ളം ചേർക്കരുത്),അരച്ച ചോറിലേക്ക് വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങും, അരിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയും ചേർക്കുക.

ഇതിലേക്ക് മുളകുപൊടി, ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. മിശ്രിതം കയ്യിൽ ഒട്ടുന്നുണ്ടെങ്കിൽ അല്പം ബ്രെഡ് ക്രംബ്‌സോ റവയോ ചേർക്കാം. ശേഷം ചെറിയ ഉരുളകളാക്കി കട്ലറ്റ് രൂപത്തിൽ പരത്തിയെടുക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി, തയ്യാറാക്കിയ കട്ലറ്റുകൾ ഇടത്തരം തീയിൽ രണ്ട് വശവും മൊരിഞ്ഞ് വരുന്നത് വരെ വറുത്തെടുക്കുക. കുട്ടികൾക്ക് പച്ചക്കറികൾ ഇഷ്ടമാണെങ്കിൽ ക്യാരറ്റ്, ബീൻസ്, ബീറ്റ്റൂട്ട് എന്നിവ ചെറുതായി അരിഞ്ഞതും ഇതിൽ ചേർക്കാം.

ചൂടുള്ള ചായയോടൊപ്പം തക്കാളി സോസോ ചട്നിയോ കൂട്ടി ഈ റൈസ് കട്ലറ്റ് വിളമ്പാം. ഇനി ചോറ് ബാക്കി വന്നാൽ ടെൻഷൻ വേണ്ട, ഒരു സൂപ്പർ സ്നാക്സ് റെഡി!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335495/replace-rice-with-a-four-oclock-dessert)