---
title: "കോഴിക്കോട് പുറമേരിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, സ്കൂൾ ബസിന്റെ ടയറുകൾക്ക് കേടുപാടുകൾ  സംഭവിച്ചു "
english_title: "An explosive device exploded outside Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335463/an-explosive-device-exploded-outside-kozhikode-new"
published_at: "2026-01-09T11:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696097fb4609a_police.jpg"
keywords: []
---

# കോഴിക്കോട് പുറമേരിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, സ്കൂൾ ബസിന്റെ ടയറുകൾക്ക് കേടുപാടുകൾ  സംഭവിച്ചു 

> **Lead Summary:** കോഴിക്കോട് : പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു . പുറമേരി ആറാംപള്ളിയിൽ ഇന്ന് രാവിലെ 8 : 50 ഓടെയാണ് സംഭവം .

## Article Content

കോഴിക്കോട് : പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു . പുറമേരി ആറാംപള്ളിയിൽ ഇന്ന് രാവിലെ 8 : 50 ഓടെയാണ് സംഭവം .

സ്കൂൾ ബസ് പോകുന്നതിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് . എന്താണ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .

ഉഗ്ര ശബ്ദം കേട്ടതിനെ തുടർന്ന് ഡ്രൈവർ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസിലായത്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചതിന് ശേഷമാണ് ഡ്രൈവർ സംഭവം പൊലീസിൽ അറിയിച്ചത്.

നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തുവിന്റെ ഭാഗങ്ങൾ റോഡിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335463/an-explosive-device-exploded-outside-kozhikode-new)