---
title: "'സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ട'; ഡിസിസി പ്രസിഡന്റ് തങ്കപ്പനെതിരെ പോസ്റ്ററുകൾ  "
english_title: " posters against palakkad dcc president"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335452/posters-against-palakkad-dcc-president"
published_at: "2026-01-09T10:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69608fe29d247_palakkad_poster.jpg"
keywords: []
---

# 'സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ട'; ഡിസിസി പ്രസിഡന്റ് തങ്കപ്പനെതിരെ പോസ്റ്ററുകൾ  

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** )** ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്ററുകൾ. ഡിസിസി ഓഫീസ് പരിസരത്താണ് പ്രസിഡൻ്റ് എ. തങ്കപ്പനെതിരെ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ സ്ഥലം മറിച്ചു വിറ്റ തങ്കപ്പനെ പുറത്താക്കുക എന്നും സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ടെന്നുമാണ് പോസ്റ്ററിൽ പറയുന്നത്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** )** ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്ററുകൾ. ഡിസിസി ഓഫീസ് പരിസരത്താണ് പ്രസിഡൻ്റ് എ. തങ്കപ്പനെതിരെ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ സ്ഥലം മറിച്ചു വിറ്റ തങ്കപ്പനെ പുറത്താക്കുക എന്നും സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ടെന്നുമാണ് പോസ്റ്ററിൽ പറയുന്നത്.

നേരത്തെയും തങ്കപ്പനെതിരെ പോസ്റ്ററുകൾ ഉയർന്നിരുന്നു. വണ്ടാഴി പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയായിരുന്നു പോസ്റ്ററുകൾ. സ്ഥാനാർഥികളെ നിർത്തുന്നതിൽ ഡിസിസി പ്രസിഡൻ്റ് പണം വാങ്ങിയെന്നും സ്ഥാനാർഥികൾ നാലാം സ്ഥാനത്തായെന്നുമായിരുന്നു ആരോപണം. എ. തങ്കപ്പൻ രാജിവയ്ക്കണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335452/posters-against-palakkad-dcc-president)