---
title: "ജോലി വേണ്ടേ? എറണാകുളത്ത് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരം; അപേക്ഷകൾ ക്ഷണിച്ചു"
english_title: "Job opportunities in various government institutions in Ernakulam; Applications invited"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335432/job-opportunities-in-various-government-institutions-in-ernakulam-applications-invited"
published_at: "2026-01-09T08:38:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960712353b13_APPLY.jpg"
keywords: []
---

# ജോലി വേണ്ടേ? എറണാകുളത്ത് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരം; അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** ** **സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള വിവിധ ഹോമുകളിലേക്കും കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്കും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഹോം മാനേജർ, ഫീൽഡ് വർക്കർ, ലീഗൽ കൗൺസിലർ, വാർഡൻ തുടങ്ങി കുക്ക്, ക്ലീനിങ് സ്റ്റാഫ് വരെയുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

## Article Content

** **സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള വിവിധ ഹോമുകളിലേക്കും കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്കും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഹോം മാനേജർ, ഫീൽഡ് വർക്കർ, ലീഗൽ കൗൺസിലർ, വാർഡൻ തുടങ്ങി കുക്ക്, ക്ലീനിങ് സ്റ്റാഫ് വരെയുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വാർഡൻ, മേട്രൻ നിയമനം

കേരള സംസ്ഥാനഭവന നിർമ്മാണ ബോർഡിൻ്റെ വർക്കിങ് വുമൺസ് ഹോസ്റ്റലിൽ വാർഡൻ, മേട്രൻ തസ്തികകളിൽ നിയമനം നടത്തുന്നു. ജനുവരി 12 രാവിലെ 10 30 മുതൽ നാലുവരെ ഏറണാകുളം ഡിവിഷൻ ഓഫീസിൽ അഭിമുഖം നടക്കും . യോഗ്യത: എസ്എസ്എൽസി പ്രായപരിധി: 55 വയസ്സ്

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

ഫോൺ: 0484-2369059

കരാർ നിയമനം

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളത്തെ കോമ്പാറ, സെന്റ് ബെനഡിക്ട് റോഡിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഹോം മാനേജർ, കുക്ക്, ക്ലീനിങ് സ്റ്റാഫ്‌ തസ്തികകളിൽ (സ്ത്രീകൾക്കു മാത്രം) നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

എം എസ്‌ ഡബ്ലിയു/ എം എ( സൈക്കോളജി) യോഗ്യതയുള്ളവർക്ക് ഹോം മാനേജർ തകഴിയിലേക്കും അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർക്ക് കുക്ക്, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലേക്കും അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ജനുവരി 15 മുമ്പായി നേരിട്ടോ hchildrenshome@gmail.com എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകേണ്ടതാണ്.

ഫോൺ – 0484-2990744, 9495002183.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളം , കോമ്പാറ , സെന്റ് ബെനഡിക്ട് റോഡിൽ പ്രവർത്തിക്കുന്ന ഹോളി ക്രോസ്സ് ആഫ്റ്റർ കെയർ ഹോമിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, ലീഗൽ കൗൺസിലർ (പാർട്ട്‌ ടൈം) തസ്തികളിലേക്ക് നിയമനം(സ്ത്രീകൾക്ക് മാത്രം) നടത്തുന്നു.

എം എസ്‌ ഡബ്ലിയു/ എം എ( സൈക്കോളജി) യോഗ്യതയുള്ളവർക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികളിലേക്കും എൽ എൽ ബി യോഗ്യതയുള്ളവർക്ക്

ലീഗൽ കൗൺസിലർ (പാർട്ട്‌ ടൈം) തസ്തികളിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത , പ്രവർത്തി പരിചയം , വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ജനുവരി 15 മുൻപായി നേരിട്ടോ aftercarehomeekm2022@gmail .com എന്ന മെയിൽ അഡ്രസ്സിലേക്കോ അപേക്ഷ നൽകേണ്ടതാണ് .ഫോൺ- 0484 2989820 , 9633429064

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335432/job-opportunities-in-various-government-institutions-in-ernakulam-applications-invited)