---
title: "ദാരുണം ...: തൃശൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു"
english_title: "Tragedy...: Two people died after a bike hit an electric post in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335426/tragedy-two-people-died-after-a-bike-hit-an-electric-post-in-thrissur"
published_at: "2026-01-09T07:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696060a6d88c9_ACCID4ENT.jpg"
keywords: []
---

# ദാരുണം ...: തൃശൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു

> **Lead Summary:** **തൃശൂർ‍‍: **തൃശൂർ‍‍ കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം. കാവിലക്കാട് സ്വദേശികളായ കാവിലക്കാട് കൂളിയാട്ടിൽ പ്രണവ് , കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു എന്നിവരാണ് മരിച്ചത്.

## Article Content

**തൃശൂർ‍‍: **തൃശൂർ‍‍ കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം. കാവിലക്കാട് സ്വദേശികളായ കാവിലക്കാട് കൂളിയാട്ടിൽ പ്രണവ് , കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു എന്നിവരാണ് മരിച്ചത്.

കാണിപ്പയ്യൂരിൽ നിന്നും ബൈക്കിൽ വരികയായിരുന്നു ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335426/tragedy-two-people-died-after-a-bike-hit-an-electric-post-in-thrissur)