---
title: "​കേരള സ്കൂൾ കലോത്സവം: സമഗ്ര കവറേജിന് മീഡിയ കമ്മിറ്റി ഒരുങ്ങി"
english_title: "Media committee prepares for comprehensive coverage of Kerala School Kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335418/media-committee-prepares-for-comprehensive-coverage-of-kerala-school-kalolsavam"
published_at: "2026-01-08T22:52:00+05:30"
category: "Thrissur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695fe95cdfaee_MEDIA.jpg"
keywords: []
---

# ​കേരള സ്കൂൾ കലോത്സവം: സമഗ്ര കവറേജിന് മീഡിയ കമ്മിറ്റി ഒരുങ്ങി

> **Lead Summary:** തൃശ്ശൂർ: [ ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ സമഗ്ര കവറേജിന് മാധ്യമങ്ങൾക്ക് ഒരുക്കിയ സജ്ജീകരണങ്ങൾ വിലയിരുത്തി മീഡിയ കമ്മിറ്റിയുടെ യോഗം ചേർന്നു.

## Article Content

തൃശ്ശൂർ: [ ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ സമഗ്ര കവറേജിന് മാധ്യമങ്ങൾക്ക് ഒരുക്കിയ സജ്ജീകരണങ്ങൾ വിലയിരുത്തി മീഡിയ കമ്മിറ്റിയുടെ യോഗം ചേർന്നു.

കലോത്സവത്തിന്റെ വിജയത്തിനായി മാധ്യമങ്ങളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്താൻ യോഗം തീരുമാനിച്ചു. ​തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മീഡിയ കമ്മറ്റി ചെയർമാനുമായ സുധീഷ് ടി. കെ. യോഗം ഉദ്ഘാടനം ചെയ്തു.പ്രസ് ക്ലബ് പ്രസിഡന്റ് എം. ബി. ബാബു അധ്യക്ഷനായി. മീഡിയ കമ്മിറ്റി കൺവീനർ അബ്ദുൽ റസാഖ് സി. യോഗത്തിൽ സ്വാഗതം പറഞ്ഞു.

​കലോത്സവവുമായി ബന്ധപ്പെട്ട വാർത്തകൾ പൊതുജനങ്ങളിലേക്ക് വേഗത്തിലും കൃത്യമായും എത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. ചടങ്ങിൽ ഡി.ഡി. ഇ തൃശ്ശൂർ ബാലകൃഷ്ണൻ പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ, കെ.എ എച്ച് എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. പി. ജാക്സൺ, ചേർപ്പ് എ.ഇ.ഒ എം. വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.​മീഡിയ കമ്മിറ്റി അംഗം ശിഹാബുദ്ധീൻ എം

പി. നന്ദി രേഖപ്പെടുത്തി. യോഗത്തിൽ കലോത്സവ മാധ്യമ കോർകമ്മറ്റി അംഗങ്ങളും കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ അംഗങ്ങളായ അധ്യാപകരും പങ്കെടുത്തു. കലോത്സവ നഗരിയിൽ മാധ്യമപ്രവർത്തകർക്കായി വിപുലമായ മീഡിയ പവലിയൻ സൗകര്യങ്ങൾ ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335418/media-committee-prepares-for-comprehensive-coverage-of-kerala-school-kalolsavam)