---
title: "'എന്തെങ്കിലും ഓഫര്‍ മുന്നോട്ടുവെച്ചെന്ന് പറഞ്ഞാല്‍ നുണയാണ്, സ്‌നേഹമുള്ള മനുഷ്യരാണവിടെ' - റെജി ലൂക്കോസ്"
english_title: "ReggieLucas accepts BJP membership, explanation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335406/reggielucas-accepts-bjp-membership-explanation"
published_at: "2026-01-08T20:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695fc9fd3ef8a_RAJI.jpg"
keywords: []
---

# 'എന്തെങ്കിലും ഓഫര്‍ മുന്നോട്ടുവെച്ചെന്ന് പറഞ്ഞാല്‍ നുണയാണ്, സ്‌നേഹമുള്ള മനുഷ്യരാണവിടെ' - റെജി ലൂക്കോസ്

> **Lead Summary:** **കൊച്ചി: ** ബിജെപിയില്‍ ചേരാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് റെജി ലൂക്കോസ്. ഓഫര്‍ ഒന്നുമില്ല. എന്തെങ്കിലും ഓഫര്‍ മുന്നോട്ടുവെച്ചെന്ന് പറഞ്ഞാല്‍ നുണയാണ്. കിട്ടുന്ന വേദിയിലെല്ലാം ഇനി താന്‍ ബിജെപിയുടെ ശബ്ദമായി മാറുമെന്നും റെജി ലൂക്കോസ് പറഞ്ഞു.

## Article Content

**കൊച്ചി: ** ബിജെപിയില്‍ ചേരാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് റെജി ലൂക്കോസ്. ഓഫര്‍ ഒന്നുമില്ല. എന്തെങ്കിലും ഓഫര്‍ മുന്നോട്ടുവെച്ചെന്ന് പറഞ്ഞാല്‍ നുണയാണ്. കിട്ടുന്ന വേദിയിലെല്ലാം ഇനി താന്‍ ബിജെപിയുടെ ശബ്ദമായി മാറുമെന്നും റെജി ലൂക്കോസ് പറഞ്ഞു.

ബിജെപിയില്‍ സീറ്റ് വാഗ്ദാനമില്ല. അത്തരമൊരു ചര്‍ച്ച ഉണ്ടായിട്ടില്ല. സ്‌നേഹമുള്ള മനുഷ്യരാണവിടെയെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ അനുസരണയുള്ള പ്രവര്‍ത്തകനായി മുന്നോട്ട് പോകും. നാളത്തെ കേരളത്തെക്കുറിച്ചുള്ള രാജീവ് ചന്ദ്രശേഖറിൻ്റെ കാഴ്ചപ്പാടും നരേന്ദ്രമോദിയുടെ വികസനവും യാത്ര ചെയ്ത് ബോധ്യപ്പെട്ട കാര്യങ്ങളും മനസ്സിലുണ്ട്.

കേന്ദ്രത്തിനെതിരായ യുദ്ധ പ്രഖ്യാപനം അല്ല വേണ്ടത്. രാജീവ് ചന്ദ്രശേഖറിനെയോ നരേന്ദ്രമോദിയെയോ കള്ളനെന്ന് വിശേഷിപ്പിച്ച് ഒരുവാക്ക് പോലും നേരത്തെ പറഞ്ഞിട്ടില്ല. ബിജെപിക്ക് ശബരിമലക്കൊള്ളയുമായി ബന്ധമില്ല. പുതിയ തലമുറയ്ക്ക് വേണ്ടി ചിന്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ ബിജെപിയില്‍ ചേര്‍ന്നു. കേരളം വൃദ്ധസദനമാകരുതെന്നും റെജി ലൂക്കോസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335406/reggielucas-accepts-bjp-membership-explanation)