---
title: "തീവ്രന്യൂനമർദ്ദം ശക്തിപ്പെടുന്നു: കേരളത്തിൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Severe low pressure warning issued again in Sri Lanka RAIN ALERT"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335397/severe-low-pressure-warning-issued-again-in-sri-lanka-rain-alert"
published_at: "2026-01-08T19:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695fb9ee38ae3_RAIN.jpg"
keywords: []
---

# തീവ്രന്യൂനമർദ്ദം ശക്തിപ്പെടുന്നു: കേരളത്തിൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** ** ** രാജ്യത്ത് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ഡിറ്റ് വാ ചുഴലിക്കാറ്റിന് ശേഷം ശ്രീലങ്കയിൽ വീണ്ടും തീവ്ര ന്യൂന മർദ്ദ മുന്നറിയിപ്പ്. ശ്രീലങ്കയുടെ തെക്കുകിഴക്കൻ ഭാഗത്ത് ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അതി ന്യൂനമർദ്ദം നാളെ ( 2026 ജനുവരി 9) വൈകിട്ട് 5.30 മുതൽ രാത്രി 11.30 വരെ ഹംബൻടോട്ടയും കൽമുനാക്കുമിടയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നു.

## Article Content

** ** രാജ്യത്ത് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ഡിറ്റ് വാ ചുഴലിക്കാറ്റിന് ശേഷം ശ്രീലങ്കയിൽ വീണ്ടും തീവ്ര ന്യൂന മർദ്ദ മുന്നറിയിപ്പ്. ശ്രീലങ്കയുടെ തെക്കുകിഴക്കൻ ഭാഗത്ത് ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അതി ന്യൂനമർദ്ദം നാളെ ( 2026 ജനുവരി 9) വൈകിട്ട് 5.30 മുതൽ രാത്രി 11.30 വരെ ഹംബൻടോട്ടയും കൽമുനാക്കുമിടയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നു.

ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവൃതമാകും. കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങളിലും മുല്ലൈത്തീവ് വവുനിയ, കിളിനോച്ചി, പോളൊന്നറുവ ജില്ലകളിലും 150 മില്ലീമീറ്ററിന് മുകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ കേരളത്തിൽ 3 ദിവസം (ജനുവരി 9 , 10, 11) മഴ സാധ്യത ശക്തമായിരിക്കും. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും കേരളത്തിൽ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം അന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (07/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335397/severe-low-pressure-warning-issued-again-in-sri-lanka-rain-alert)