---
title: "സുഖംപ്രാപിക്കാൻ വേണ്ടത് മൂന്ന് മുതൽ നാല് ആഴ്ച വരെ; പരിക്കേറ്റ തിലകിന് ടി20 ലോകകപ്പിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് സൂചന"
english_title: "tilak varma injury t20 world cup miss"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335391/tilak-varma-injury-t20-world-cup-miss"
published_at: "2026-01-08T18:53:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695fafd74bfc7_thilak_varma.jpg"
keywords: []
---

# സുഖംപ്രാപിക്കാൻ വേണ്ടത് മൂന്ന് മുതൽ നാല് ആഴ്ച വരെ; പരിക്കേറ്റ തിലകിന് ടി20 ലോകകപ്പിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് സൂചന

> **Lead Summary:** **മുംബൈ: ( **[www.truevisionnews.com]** )** ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ആഴ്ചകൾ മാത്രം ശേഷിക്കേ ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമയ്ക്ക് പരിക്കേറ്റെന്ന വാർത്ത ഇന്ത്യൻ ആരാധകരെ നിരാശയിലാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിക്കിടെയാണ് താരത്തിന് പരുക്കേറ്റത്.

## Article Content

**മുംബൈ: ( **[www.truevisionnews.com]** )** ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ആഴ്ചകൾ മാത്രം ശേഷിക്കേ ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമയ്ക്ക് പരിക്കേറ്റെന്ന വാർത്ത ഇന്ത്യൻ ആരാധകരെ നിരാശയിലാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിക്കിടെയാണ് താരത്തിന് പരുക്കേറ്റത്.

അടിവയറ്റിൽ കഠിനമായ വേദന അനുഭവപ്പെട്ടതോടെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യ - ന്യൂസീലൻഡ് പരമ്പരയിൽ താരം കളിക്കാൻ സാധ്യതയില്ല. ശസ്ത്രക്രിയക്ക് പിന്നാലെ മൂന്നു മുതൽ നാലാഴ്ച വരെ താരത്തിന് വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇതോടെ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ആദ്യ ഏതാനും മത്സരങ്ങളും താരത്തിന് നഷ്ടമായേക്കും. അഞ്ചു മത്സരങ്ങളടങ്ങിയ ഇന്ത്യ - ന്യൂസീലൻഡ് ടി20 പരമ്പര ജനുവരി 21 മുതൽ 31 വരെയാണ്. അതേസമയം ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് 2026 മത്സരം ഫെബ്രുവരി ഏഴിന് മുംബൈയിൽ യുഎസ്എയ്‌ക്കെതിരെയാണ്.

ഒരു മാസത്തിൽ താഴെ മാത്രം അകലെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പിന്നാലെ ഫെബ്രുവരി 12-ന് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഫെബ്രുവരി 15-ാം തീയതി കൊളംബോയിൽ പാകിസ്താനെതിരായ മത്സരത്തിനു മുമ്പ് തിലക് ഫിറ്റ്‌നസ് വീണ്ടെടുത്തേക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335391/tilak-varma-injury-t20-world-cup-miss)