---
title: "'അമേരിക്കയുടേത് നികൃഷ്ട കടന്നുകയറ്റം, ഇന്ന് വെനസ്വേലയിലെങ്കില്‍ നാളെ ലോകത്ത് എവിടെയും സംഭവിക്കാം'; അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി"
english_title: "pinarayi vijayan against american act"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335387/pinarayi-vijayan-against-american-act"
published_at: "2026-01-08T17:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f9ef765fa3_pinarayi_vijayan1.jpg"
keywords: []
---

# 'അമേരിക്കയുടേത് നികൃഷ്ട കടന്നുകയറ്റം, ഇന്ന് വെനസ്വേലയിലെങ്കില്‍ നാളെ ലോകത്ത് എവിടെയും സംഭവിക്കാം'; അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **വെനസ്വേലയിലെ അമേരിക്കന്‍ നടപടി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രങ്ങള്‍ക്ക് മേല്‍ അമേരിക്ക അതിക്രൂരമായ ആക്രമണങ്ങള്‍ നടത്താന്‍ മടിക്കുന്നില്ലെന്നും അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് വെനസ്വേല. ഇന്ന് വെനസ്വേലയിലാണെങ്കില്‍ നാളെ ലോകത്തിന്റെ എവിടെ വേണേലും സംഭവിക്കാം.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **വെനസ്വേലയിലെ അമേരിക്കന്‍ നടപടി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രങ്ങള്‍ക്ക് മേല്‍ അമേരിക്ക അതിക്രൂരമായ ആക്രമണങ്ങള്‍ നടത്താന്‍ മടിക്കുന്നില്ലെന്നും അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് വെനസ്വേല. ഇന്ന് വെനസ്വേലയിലാണെങ്കില്‍ നാളെ ലോകത്തിന്റെ എവിടെ വേണേലും സംഭവിക്കാം.

'അമേരിക്കയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനുള്ള ത്വരയാണ് കേന്ദ്രം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയെയും നമ്മുടെ പൈതൃകങ്ങളെയും ഓരോ ദിവസവും അപമാനിച്ചുകൊണ്ടിരിക്കുന്ന അമേരിക്കക്കെതിരെ പ്രതിഷേധിക്കാന്‍ കേന്ദ്രത്തിനോ രാജ്യത്തിലെ ഏറ്റവും വലിയ പ്രതിപക്ഷമായ കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ല.

അതുംപോരാഞ്ഞിട്ട്, ട്രംപിന്റെ പേരില്‍ റോഡ് നിര്‍മിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സിഐഎയില്‍ നിന്ന് പണം വാങ്ങിയ ചില മാധ്യമങ്ങള്‍ വെനസ്വേലയില്‍ നടക്കുന്ന അമേരിക്കന്‍ അധിനിവേശത്തില്‍ മധുരം പകരാനുള്ള ശ്രമത്തിലാണ്. ഈ നികൃഷ്ഠമായ കടന്നുകയറ്റത്തിനെതിരെ ശബ്ദമുയര്‍ത്തണം'. മുഖ്യമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335387/pinarayi-vijayan-against-american-act)