---
title: "പേരയ്ക്ക തൊലിയോടെ കഴിക്കാമോ? പ്രമേഹവും കൊളസ്ട്രോളും ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
english_title: "Guava nutrients"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335351/guava-nutrients"
published_at: "2026-01-08T14:43:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f758291b70_TRU1.jpg"
keywords: []
---

# പേരയ്ക്ക തൊലിയോടെ കഴിക്കാമോ? പ്രമേഹവും കൊളസ്ട്രോളും ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

> **Lead Summary:** **[[truevisionnews.com] ] **പോഷകങ്ങളുടെ കലവറയാണ് പേരയ്ക്ക എന്നത് നമുക്കെല്ലാം അറിയാം. എന്നാൽ പേരയ്ക്ക തൊലി കളഞ്ഞ് കഴിക്കണോ അതോ തൊലിയോടെ കഴിക്കണോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.

## Article Content

**[[truevisionnews.com] ] **പോഷകങ്ങളുടെ കലവറയാണ് പേരയ്ക്ക എന്നത് നമുക്കെല്ലാം അറിയാം. എന്നാൽ പേരയ്ക്ക തൊലി കളഞ്ഞ് കഴിക്കണോ അതോ തൊലിയോടെ കഴിക്കണോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.

പ്രമുഖ പോഷകാഹാര വിദഗ്ധ ദീപ്‌സിഖ ജെയിൻ ഇതിനെക്കുറിച്ച് നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധേയമാണ്. സാധാരണ ആരോഗ്യസ്ഥിതിയുള്ളവർക്ക് തൊലിയോടെ പേരയ്ക്ക കഴിക്കുന്നതാണ് കൂടുതൽ ഗുണകരം.

ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സിങ്ക്, വിറ്റാമിൻ സി തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാൻ ഇത് സഹായിക്കുന്നു. നിങ്ങൾക്ക് ഉയർന്ന പ്രമേഹമോ കൊളസ്ട്രോളോ ഉണ്ടെങ്കിൽ പേരയ്ക്കയുടെ തൊലി ഒഴിവാക്കുന്നതാണ് ഉചിതം.

പഠനങ്ങൾ സൂചിപ്പിക്കുന്നത് തൊലിയോടെയുള്ള ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ലിപിഡ് പ്രൊഫൈലിനെയും ബാധിച്ചേക്കാം എന്നാണ്. അതിനാൽ ഇത്തരം ആരോഗ്യപ്രശ്നങ്ങളുള്ളവർ തൊലി നീക്കം ചെയ്ത ശേഷം മാത്രം പേരയ്ക്ക കഴിക്കുക.

വിറ്റാമിൻ.സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ജലദോഷം ഉൾപ്പെടെയുള്ള അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. നാരുകളാൽ സമ്പന്നമായതിനാൽ മലബന്ധം തടയാനും ദഹനം സുഗമമാക്കാനും പേരയ്ക്ക സഹായിക്കുന്നു.

ഇതിലെ പൊട്ടാസ്യവും മഗ്നീഷ്യവും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാനും സഹായിക്കുമെന്ന് 'ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ' വ്യക്തമാക്കുന്നു. ലൈക്കോപീൻ, വിറ്റാമിൻ എ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ വാർദ്ധക്യത്തെ മന്ദഗതിയിലാക്കുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു.

പ്രമേഹ രോഗികൾ തൊലി നീക്കം ചെയ്തും അല്ലാത്തവർ തൊലിയോടെയും പേരയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335351/guava-nutrients)