---
title: "'പേരിന് കളങ്കമുണ്ടാക്കി'.....തൻ്റെ വ്യാജ അക്കൗണ്ടുണ്ടാക്കി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ചു, പണം ആവശ്യപ്പെട്ടു; ബി ജെ പി എംഎൽഎയുടെ പരാതി"
english_title: "BJP MLA files complaint against woman who created fake account sent obscene messages to women, demanded money"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335331/bjp-mla-files-complaint-against-woman-who-created-fake-account-sent-obscene-messages-to-women-demanded-money"
published_at: "2026-01-08T13:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f645f096a2_bjp_mla.jpg"
keywords: []
---

# 'പേരിന് കളങ്കമുണ്ടാക്കി'.....തൻ്റെ വ്യാജ അക്കൗണ്ടുണ്ടാക്കി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ചു, പണം ആവശ്യപ്പെട്ടു; ബി ജെ പി എംഎൽഎയുടെ പരാതി

> **Lead Summary:** **( **[www.truevisionnews.com]** ) **ബെംഗളൂരുവില്‍ ബി ജെ പി എംഎൽഎയുടെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുണ്ടാക്കി സ്ത്രീക്ക് സന്ദേശമയച്ചത് വൈറലായതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കി എം എല്‍ എ. സി കെ രാമമൂർത്തിയാണ് സൈബർ പൊലീസില്‍ പരാതി നൽകിയത്. ജയനഗർ നിയമസഭാംഗമായ സി കെ രാമമൂർത്തി ഇൻസ്റ്റാഗ്രാമിൽ സ്ത്രീക്ക് ‘ഗുഡ്മോര്‍ണിംഗ്’ സന്ദേശം അയച്ചുവെന്ന പേരില്‍ സ്ക്രീൻഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

## Article Content

**( **[www.truevisionnews.com]** ) **ബെംഗളൂരുവില്‍ ബി ജെ പി എംഎൽഎയുടെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുണ്ടാക്കി സ്ത്രീക്ക് സന്ദേശമയച്ചത് വൈറലായതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കി എം എല്‍ എ. സി കെ രാമമൂർത്തിയാണ് സൈബർ പൊലീസില്‍ പരാതി നൽകിയത്. ജയനഗർ നിയമസഭാംഗമായ സി കെ രാമമൂർത്തി ഇൻസ്റ്റാഗ്രാമിൽ സ്ത്രീക്ക് ‘ഗുഡ്മോര്‍ണിംഗ്’ സന്ദേശം അയച്ചുവെന്ന പേരില്‍ സ്ക്രീൻഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

പിന്നാലെ സ്ക്രീൻഷോട്ട് വൈറലാകുകയും ഇത് ശ്രദ്ധയില്‍പ്പെട്ട എംഎല്‍എ പരാതി നല്‍കുകയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വ്യാജമായി നിര്‍മ്മിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഫേസ്ബുക്ക് മെസഞ്ചർ വഴി പണം ചോദിച്ചുവെന്നും പരാതിയില്‍ പറയുന്നു.

സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. തൻ്റെ പേരിന് കളങ്കമുണ്ടാക്കിയെന്നും എം എല്‍ എ പറഞ്ഞു. പരാതിക്ക് പിന്നാലെ വ്യാജ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ ഡിയാക്ടിവേറ്റ് ചെയ്യണമെന്നും ബ്ലോക്ക് ചെയ്യണമെന്നും രാമമൂര്‍ത്തി ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും രാമമൂര്‍ത്തി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335331/bjp-mla-files-complaint-against-woman-who-created-fake-account-sent-obscene-messages-to-women-demanded-money)