---
title: "സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ  ഏഴ്  പ്രതികൾ കുറ്റക്കാരെന്ന് കോടതി "
english_title: "CPM worker K Latesh murder case; Court finds 7 accused, all BJP workers, guilty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335303/cpm-worker-k-latesh-murder-case-court-finds-7-accused-all-bjp-workers-guilty"
published_at: "2026-01-08T12:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f5123d08c4_court.jpg"
keywords: []
---

# സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ  ഏഴ്  പ്രതികൾ കുറ്റക്കാരെന്ന് കോടതി 

> **Lead Summary:** **കണ്ണൂർ: **സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി.

## Article Content

**കണ്ണൂർ: **സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി.

ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് പ്രഖ്യാപിക്കും. ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നുമുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിൻ്റെ വിചാരണ കാലയളവിൽ 8ാം പ്രതി മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335303/cpm-worker-k-latesh-murder-case-court-finds-7-accused-all-bjp-workers-guilty)