---
title: "'പാർട്ടിയെ പ്രതിരോധത്തിലാക്കുംവിധം ചാനൽ ചർച്ചകളിൽ പ്രതികരിക്കരുത്'; അഡ്വ. ബി.എൻ. ഹസ്കറിന് സിപിഐഎമ്മിൻ്റെ മുന്നറിയിപ്പ്"
english_title: "Don't respond in channel discussions in a way that puts the party on the defensive CPI(M) warns Adv. BN Haskar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335299/dont-respond-in-channel-discussions-in-a-way-that-puts-the-party-on-the-defensive-cpim-warns-adv-bn-haskar"
published_at: "2026-01-08T11:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f4e517c8f9_ab_haskar.jpg"
keywords: []
---

# 'പാർട്ടിയെ പ്രതിരോധത്തിലാക്കുംവിധം ചാനൽ ചർച്ചകളിൽ പ്രതികരിക്കരുത്'; അഡ്വ. ബി.എൻ. ഹസ്കറിന് സിപിഐഎമ്മിൻ്റെ മുന്നറിയിപ്പ്

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** ) **അഡ്വ. ബി.എൻ.ഹസ്കറിന് മുന്നറിയിപ്പുമായി സിപിഐഎം. പാർട്ടിയെ പ്രതിരോധത്തിലാക്കുംവിധം ചാനൽ ചർച്ചകളിൽ പ്രതികരിക്കരുത് എന്നാണ് സിപിഐഎം ഹസ്കറിന് മുന്നറിയിപ്പ് നൽകിയത്. ഇനി മുതൽ ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും, രാഷ്ടീയ നിരീക്ഷകനായി പങ്കെടുക്കാമെന്നും സിപിഐഎം അറിയിച്ചു.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** ) **അഡ്വ. ബി.എൻ.ഹസ്കറിന് മുന്നറിയിപ്പുമായി സിപിഐഎം. പാർട്ടിയെ പ്രതിരോധത്തിലാക്കുംവിധം ചാനൽ ചർച്ചകളിൽ പ്രതികരിക്കരുത് എന്നാണ് സിപിഐഎം ഹസ്കറിന് മുന്നറിയിപ്പ് നൽകിയത്. ഇനി മുതൽ ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും, രാഷ്ടീയ നിരീക്ഷകനായി പങ്കെടുക്കാമെന്നും സിപിഐഎം അറിയിച്ചു.

അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദാണ് ഹസ്കറിന് മുന്നറിയിപ്പ് നൽകിയത്. എന്നാൽ കേന്ദ്ര കമ്മിറ്റി നിലപാടാണ് താൻ പറഞ്ഞതെന്ന് ഹസ്കർ യോഗത്തിൽ മറുപടി നൽകി. തനിക്കെതിരെ നടപടി എടുത്താൽ എ.കെ ബാലനും രാജു എബ്രഹാമും നടപടിക്ക് അർഹരാണെന്നും ഹസ്കർ പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. പാർട്ടി ലൈനിൽ നിന്ന് മാറി ഒന്നും പറഞ്ഞിട്ടില്ല.

കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണ് താൻ ചർച്ചയിൽ പറഞ്ഞത്. ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് പാർട്ടി നിർദേശം ഉണ്ട്. ഇടതു നിരീക്ഷകൻ എന്ന ലേബലാണ് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതെന്നും അഡ്വ ബിഎൻ ഹസ്കർ പ്രതികരിച്ചു.

കഴിഞ്ഞദിവസം നടന്ന ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളിയേയും ഹസ്കർ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹസ്കറിന് സിപിഐഎം മുന്നറിയിപ്പ് നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335299/dont-respond-in-channel-discussions-in-a-way-that-puts-the-party-on-the-defensive-cpim-warns-adv-bn-haskar)