---
title: "ശബരിമല സ്വർണക്കൊള്ള: ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്"
english_title: "Special Investigation Team report finds no involvement of DMani in Sabarimala gold heist"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335267/special-investigation-team-report-finds-no-involvement-of-dmani-in-sabarimala-gold-heist-new"
published_at: "2026-01-08T10:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3c85bd335_d_mani.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള: ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ല.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ല.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമർശിച്ച പ്രധാന പേരായിരുന്നു ഡി മണിയുടേത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നതായിരുന്നു ഡി മണിക്ക് നേരെയുണ്ടായ ആരോപണം.

ദിണ്ടിഗലിലെ ഇയാളുടെ ഓഫീസിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. പിന്നാലെ ചോദ്യം ചെയ്യലിനായി ഇയാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335267/special-investigation-team-report-finds-no-involvement-of-dmani-in-sabarimala-gold-heist-new)