---
title: "കുതിപ്പിന് വിരാമം; സ്വർണവില കുറയുന്നു, ഇന്ന് എത്ര കൊടുക്കണം?"
english_title: "Today's gold price (January 8)"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335261/todays-gold-price-january-8"
published_at: "2026-01-08T10:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f395e4d357_gold.jpg"
keywords: []
---

# കുതിപ്പിന് വിരാമം; സ്വർണവില കുറയുന്നു, ഇന്ന് എത്ര കൊടുക്കണം?

> **Lead Summary:** ** ** കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമാണ് പുതിയ വില. ബുധനാഴ്ച ഉച്ചക്ക് പവന് 1,01,400 രൂപയുണ്ടായിരുന്ന സ്വർണവിലയിൽ 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

## Article Content

** ** കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമാണ് പുതിയ വില. ബുധനാഴ്ച ഉച്ചക്ക് പവന് 1,01,400 രൂപയുണ്ടായിരുന്ന സ്വർണവിലയിൽ 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

തുടർച്ചയായ മൂന്നാംദിവസും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച ഉച്ചക്ക് സ്വർണവില താഴുന്നത്. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയിൽ എത്തിയിരുന്നു. മണിക്കൂറുകൾക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്.

ഒരു പവൻ ആഭരണത്തിന് പുതിയ നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നൽകണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നൽകേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335261/todays-gold-price-january-8)