---
title: "തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ 50 കിലോ റബ്ബർ ഷീറ്റ്  മോഷണം; കൊല്ലത്ത് പ്രതികൾ പിടിയിൽ"
english_title: "50 kg of rubber sheet stolen from bike stolen from Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335227/50-kg-of-rubber-sheet-stolen-from-bike-stolen-from-tamil-nadu-NEW"
published_at: "2026-01-07T21:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e86e17fb9f_KOLLM.jpg"
keywords: []
---

# തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ 50 കിലോ റബ്ബർ ഷീറ്റ്  മോഷണം; കൊല്ലത്ത് പ്രതികൾ പിടിയിൽ

> **Lead Summary:** മോഷ്ടിച്ച ബൈക്കിൽ 50 കിലോ റബർ ഷീറ്റ് മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കടയ്ക്കലിലാണ് സംഭവം. കൊല്ലായിൽ മണലയം അജ്മൽ മനസിലിൽ ആഷിക് , ചിതറ കുറക്കോട് കിളിത്തട്ട് കൊല്ലായിൽ പുത്തൻവീട്ടിൽ സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

## Article Content

മോഷ്ടിച്ച ബൈക്കിൽ 50 കിലോ റബർ ഷീറ്റ് മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കടയ്ക്കലിലാണ് സംഭവം. കൊല്ലായിൽ മണലയം അജ്മൽ മനസിലിൽ ആഷിക് , ചിതറ കുറക്കോട് കിളിത്തട്ട് കൊല്ലായിൽ പുത്തൻവീട്ടിൽ സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

ആഷിക്കിനെ കടക്കൽ പൊലീസും സജിത്തിനെ പാങ്ങോട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരത്തുംമൂട് കൊച്ചു തോട്ടംമുക്കിലെ വീട്ടിൽ നിന്നുമാണ് 50 കിലോ റബ്ബർ ഷീറ്റ് ഇരുവരും ചേർന്ന് മോഷ്ടിച്ചെടുത്തത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്.

തമിഴ്നാട്ടിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് ഷീറ്റ് മോഷ്ടിച്ചത്. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുബിൻ തങ്കച്ചന്‍റെ നേതൃത്വത്തിൽ, എസ് ഐ മാരായ ജ്യോതിഷ് ചിറവൂർ, ഷിജു ടി, ശരത്, ശ്രീജിത്ത്, എസ് സി പി ഓ അഭിലാഷ്, ബിനു എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പാങ്ങോട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയാണ് സജിത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335227/50-kg-of-rubber-sheet-stolen-from-bike-stolen-from-tamil-nadu-NEW)