---
title: "പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ, സംസ്ഥാനത്ത് സ്വർണവില ഉച്ചയ്ക്ക് ശേഷം കുറ‍ഞ്ഞു"
english_title: "gold rate today 07 01 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335198/gold-rate-today-07-01-2026"
published_at: "2026-01-07T17:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e4add55d10_gold_price.jpg"
keywords: []
---

# പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ, സംസ്ഥാനത്ത് സ്വർണവില ഉച്ചയ്ക്ക് ശേഷം കുറ‍ഞ്ഞു

> **Lead Summary:** **തിരുവനന്തപുരം:( **[www.truevisionnews.com]** )** സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. രാവിലെ പവന് 480 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ വൈകുന്നേരം 880 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.

## Article Content

**തിരുവനന്തപുരം:( **[www.truevisionnews.com]** )** സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. രാവിലെ പവന് 480 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ വൈകുന്നേരം 880 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.

തിങ്കളാഴ്ച രാവിലെ പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷം ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും ഉയർന്നിരുന്നു. ഇന്നലെ പവന്റെ വില 440 രൂപ വർദ്ധിച്ചിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

**വില വിവരങ്ങൾ**

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 12,675 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10,420 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 81185 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5235 രൂപ. ഒരു ​ഗ്രാം വെള്ളിയുടെ വില 265 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335198/gold-rate-today-07-01-2026)