---
title: "14 ദിവസം പഞ്ചസാര ഉപേക്ഷിക്കൂ; ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ ഇതാ!"
english_title: "Big changes in the body after giving up sugar for two weeks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335157/big-changes-in-the-body-after-giving-up-sugar-for-two-weeks"
published_at: "2026-01-07T14:24:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e1f42d5dc3_health.jpg"
keywords: []
---

# 14 ദിവസം പഞ്ചസാര ഉപേക്ഷിക്കൂ; ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ ഇതാ!

> **Lead Summary:** **[[truevisionnews.com]]** നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പലർക്കും പ്രയാസകരമായിരിക്കും. എന്നാൽ വെറും രണ്ട് ആഴ്ച പഞ്ചസാര ഉപേക്ഷിച്ചാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി വ്യക്തമാക്കുന്നു.

## Article Content

**[[truevisionnews.com]]** നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പലർക്കും പ്രയാസകരമായിരിക്കും. എന്നാൽ വെറും രണ്ട് ആഴ്ച പഞ്ചസാര ഉപേക്ഷിച്ചാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി വ്യക്തമാക്കുന്നു.

പഞ്ചസാര ഒഴിവാക്കുന്നത് കേവലം ശരീരഭാരം കുറയ്ക്കുക മാത്രമല്ല, മറിച്ച് ശരീരത്തിന്റെ 'മെറ്റബോളിക് റീസെറ്റ്' ആണെന്നും അദ്ദേഹം പറയുന്നു. പഞ്ചസാര ഒഴിവാക്കി തുടങ്ങുന്ന ആദ്യ ദിവസങ്ങളിൽ ശരീരം ചില പ്രതികരണങ്ങൾ കാണിച്ചേക്കാം: അമിതമായ മധുരത്തോടുള്ള ആസക്തി .തലവേദന, അമിതമായ ക്ഷീണം. ബ്രെയിൻ ഫോഗ്.

എന്നാൽ ഈ ഘട്ടം പിന്നിടുന്നതോടെ ശരീരം സ്ഥിരമായ ഊർജ്ജ നില കൈവരിക്കുകയും ദഹനപ്രക്രിയ മെച്ചപ്പെടുകയും ചെയ്യും. 14 ദിവസത്തിന് ശേഷമുള്ള മാറ്റങ്ങൾ രണ്ടാം ആഴ്ച പിന്നിടുമ്പോൾ താഴെ പറയുന്ന ഗുണങ്ങൾ പ്രകടമാകുമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു:

വയറിലെ കൊഴുപ്പ് കുറയുന്നു: ഇൻസുലിൻ അളവ് നിയന്ത്രിക്കപ്പെടുന്നതോടെ കരളിലെയും വയറ്റിലെയും കൊഴുപ്പ് കുറയാൻ തുടങ്ങുന്നു. മെച്ചപ്പെട്ട ഉറക്കം: രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാകുന്നതോടെ ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിക്കുന്നു.

കൂടുതൽ ഊർജ്ജസ്വലത: ഇടയ്ക്കിടെയുണ്ടാകുന്ന ക്ഷീണം മാറി ശരീരം സജീവമാകുന്നു. ഗ്ലൂക്കോസ് നില നിയന്ത്രണത്തിൽ: ഫാസ്റ്റിങ് ഗ്ലൂക്കോസ് നില മെച്ചപ്പെടുന്നു. ആസക്തി കുറയുന്നു: മധുരത്തോടുള്ള അമിതമായ താല്പര്യം സ്വാഭാവികമായി കുറയുന്നു.

പഴങ്ങൾ ഒഴിവാക്കാനോ കാർബോഹൈഡ്രേറ്റ് പൂർണ്ണമായും ഉപേക്ഷിക്കാനോ അല്ല നിർദ്ദേശിക്കുന്നത്. മറിച്ച്, ചായയിലും പലഹാരങ്ങളിലും ചേർക്കുന്ന 'അധിക പഞ്ചസാര' മാത്രമാണ് ഒഴിവാക്കേണ്ടത്. കുടലിന്റെ ആരോഗ്യത്തിനും ഹൃദയത്തിന്റെ സുരക്ഷയ്ക്കും ഈ മാറ്റം അത്യന്താപേക്ഷിതമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335157/big-changes-in-the-body-after-giving-up-sugar-for-two-weeks)