---
title: "ഇവാന് രക്ഷ....! ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ കുടുങ്ങി ഒന്നര വയസുകാരൻ; ഗ്ലാസ്‌ കാച്ചറുമായി പാഞ്ഞെത്തി ഫയർഫോഴ്സ്"
english_title: "fireforce rescues small child who was locked inside car"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335152/fireforce-rescues-small-child-who-was-locked-inside-car"
published_at: "2026-01-07T14:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e1bf620fbc_fire_force.jpg"
keywords: []
---

# ഇവാന് രക്ഷ....! ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ കുടുങ്ങി ഒന്നര വയസുകാരൻ; ഗ്ലാസ്‌ കാച്ചറുമായി പാഞ്ഞെത്തി ഫയർഫോഴ്സ്

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** )** കാറിനുള്ളിൽ കുടുങ്ങിപ്പോയ ഒന്നര വയസുകാരനെ രക്ഷിച്ച് ഫയർഫോഴ്‌സ്. പത്തനംതിട്ട പടുതോട്ടിലാണ് അബദ്ധത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇവാനെയാണ് ഫയർഫോഴ്‌സ് രക്ഷിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** )** കാറിനുള്ളിൽ കുടുങ്ങിപ്പോയ ഒന്നര വയസുകാരനെ രക്ഷിച്ച് ഫയർഫോഴ്‌സ്. പത്തനംതിട്ട പടുതോട്ടിലാണ് അബദ്ധത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇവാനെയാണ് ഫയർഫോഴ്‌സ് രക്ഷിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ ഇവാൻ ഉള്ളിൽ അകപ്പെടുകയായിരുന്നു. മാതാവ് അനീറ്റ അടക്കം ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഇവർ തിരുവല്ല ഫയർഫോഴ്‌സിന്റെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് താഴ്ത്തി കുട്ടിയെ പുറത്തെത്തിച്ചു. ഇവാന് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335152/fireforce-rescues-small-child-who-was-locked-inside-car)