---
title: "കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡും ഡോഗ് സ്വാഡും സ്ഥലത്ത് പരിശോധന"
english_title: "Bomb threat at Kozhikode Medical College Bomb squad and dog squad inspect the site"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335127/bomb-threat-at-kozhikode-medical-college-bomb-squad-and-dog-squad-inspect-the-site"
published_at: "2026-01-07T12:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e04b96a50c_bomb_treat.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡും ഡോഗ് സ്വാഡും സ്ഥലത്ത് പരിശോധന

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **​കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇമെയിലായിട്ടാണ് സന്ദേശമെത്തിയത്. ഓപിയിൽ പൊലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **​കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇമെയിലായിട്ടാണ് സന്ദേശമെത്തിയത്. ഓപിയിൽ പൊലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം.

ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള മെയിൽ ഐഡി വഴിയാണ് സന്ദേശമെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിന്‍റെ ഉറവിടം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഒരു മണിക്കൂര്‍ നേരം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ എല്ലാ സ്ഥലവും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു. പാര്‍ക്കിംഗ് സ്ഥലമുള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. നിലവിൽ ഒപിക്ക് മുന്നിലുള്ള സ്ഥലത്താണ് പരിശോധന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335127/bomb-threat-at-kozhikode-medical-college-bomb-squad-and-dog-squad-inspect-the-site)