---
title: "സ്വർണ വില ഇന്നും മേലോട്ടു തന്നെ; പവന് ഇന്ന് കൂടിയത് 480 രൂപ"
english_title: "kerala gold rate today 07 01 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335101/kerala-gold-rate-today-07-01-2026"
published_at: "2026-01-07T11:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695df57679bdb_gold_rate.jpg"
keywords: []
---

# സ്വർണ വില ഇന്നും മേലോട്ടു തന്നെ; പവന് ഇന്ന് കൂടിയത് 480 രൂപ

> **Lead Summary:** **കൊച്ചി: ** സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. പവന് 480 രൂപ വർധിച്ച് 1,02,280 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം. ​ഗ്രാമിന് 60 രൂപ വർധിച്ച് 12,785 രൂപയായി.

## Article Content

**കൊച്ചി: ** സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. പവന് 480 രൂപ വർധിച്ച് 1,02,280 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം. ​ഗ്രാമിന് 60 രൂപ വർധിച്ച് 12,785 രൂപയായി.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയെങ്കിലും പിന്നീട് വർധിച്ചു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഉയരാന്‍ കാരണം.

**ജനുവരിയിലെ സ്വർണവില**

*ജനുവരി 1: 99,040*

*ജനുവരി 2: 99,880*

*ജനുവരി 3: 99,600*

*ജനുവരി 4: 99,600*

*ജനുവരി 5: 1,01,360*

*ജനുവരി 6: 1,01,800*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335101/kerala-gold-rate-today-07-01-2026)