---
title: "വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിലെ ബൈക്കിൽ ഇന്ധനച്ചോർച്ച; ഉടമ അറസ്റ്റിൽ, വാഹനം പിടിച്ചെടുത്തു"
english_title: "Fuel leak on bike in parking lot at Vadakkancherry railway station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335054/fuel-leak-on-bike-in-parking-lot-at-vadakkancherry-railway-station"
published_at: "2026-01-06T22:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695d3f06d2d73_bike.jpg"
keywords: []
---

# വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിലെ ബൈക്കിൽ ഇന്ധനച്ചോർച്ച; ഉടമ അറസ്റ്റിൽ, വാഹനം പിടിച്ചെടുത്തു

> **Lead Summary:** വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ ഏരിയയിൽ ഇന്ധനച്ചോർച്ചയുള്ള നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ ആർപിഎഫ് അറസ്റ്റ് ചെയ്തു. ഇന്ന് നടന്ന പരിശോധനയിലാണ് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

## Article Content

വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ ഏരിയയിൽ ഇന്ധനച്ചോർച്ചയുള്ള നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ ആർപിഎഫ് അറസ്റ്റ് ചെയ്തു. ഇന്ന് നടന്ന പരിശോധനയിലാണ് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ സ്ഥലത്തെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പെട്രോൾ നോബ് ഓഫ് ചെയ്ത് ചോർച്ച അടയ്ക്കുകയും വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് വാഹന ഉടമയ്ക്കെതിരെ തൃശ്ശൂർ ആർപിഎഫ് പോസ്റ്റ് 154-ാം വകുപ്പ് പ്രകാരം കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

റെയിൽവേ പരിസരത്ത് വാഹനം പാർക്ക് ചെയ്യുന്നവർ കൃത്യമായ മെയിന്റനൻസ് നടത്തണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൊമേഴ്സ്യൽ, ഇലക്ട്രിക്കൽ വിഭാഗങ്ങൾ സംയുക്തമായി ഫയർ സേഫ്റ്റി ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335054/fuel-leak-on-bike-in-parking-lot-at-vadakkancherry-railway-station)