---
title: "കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട; രണ്ടിടങ്ങളിൽ നിന്നായി 719 ഗ്രാം എം ഡി എം എ പിടികൂടി"
english_title: "Massive drug bust in Kozhikode 719 grams of MDMA seized from two locations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335031/massive-drug-bust-in-kozhikode-719-grams-of-mdma-seized-from-two-locations"
published_at: "2026-01-06T19:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695d11bd987d9_drug_bust.jpg"
keywords: []
---

# കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട; രണ്ടിടങ്ങളിൽ നിന്നായി 719 ഗ്രാം എം ഡി എം എ പിടികൂടി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട. രണ്ടിടങ്ങളിൽ നിന്നായി 719 ഗ്രാം എം ഡി എം എ പിടികൂടി. ഡാൻസാഫ് സംഘവും പൊലീസും നടത്തിയ പരിശോധനയിലാണ് വൻ അളവിൽ രാസലഹരി കണ്ടെത്തിയത്. ഗോവിന്ദപുരത്തുള്ള സ്വകാര്യ ലോഡ്ജിൽ മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ പരിശോധനയിൽ 709 ഗ്രാം എം ഡി എം എ യുമായി വാണിമേൽ സ്വദേശി ഷംസീറാണ് പിടിയിലായത്.

## Article Content

കോഴിക്കോട്: കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട. രണ്ടിടങ്ങളിൽ നിന്നായി 719 ഗ്രാം എം ഡി എം എ പിടികൂടി. ഡാൻസാഫ് സംഘവും പൊലീസും നടത്തിയ പരിശോധനയിലാണ് വൻ അളവിൽ രാസലഹരി കണ്ടെത്തിയത്. ഗോവിന്ദപുരത്തുള്ള സ്വകാര്യ ലോഡ്ജിൽ മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ പരിശോധനയിൽ 709 ഗ്രാം എം ഡി എം എ യുമായി വാണിമേൽ സ്വദേശി ഷംസീറാണ് പിടിയിലായത്.

പന്തിരങ്കാവ് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പാലാഴിയിലുള്ള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ഗ്രാം എം ഡി എം എ കൂടി കണ്ടെത്തി. കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് ഷാഫി, വിമുക്തഭടൻ ആയ കുറ്റ്യാടി സ്വദേശി സിഗിൻ ചന്ദ്രൻ, വിമുക്തഭടന്റെ സുഹൃത്ത് കുറ്റ്യാടി സ്വദേശിനി ദിവ്യ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി 25 ലക്ഷം വില വരുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335031/massive-drug-bust-in-kozhikode-719-grams-of-mdma-seized-from-two-locations)