---
title: "മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു"
english_title: "Former Minister V.K. Ibrahimkunju passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335005/former-minister-vk-ibrahimkunju-passes-away"
published_at: "2026-01-06T15:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695ce37c129b5_vk.jpg"
keywords: []
---

# മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

> **Lead Summary:** മുസ്‌ലിം ലീ​ഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. രണ്ട് ദിവസം മുമ്പ് സ്ഥിതി വഷളാവുകയായിരുന്നു.

## Article Content

മുസ്‌ലിം ലീ​ഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. രണ്ട് ദിവസം മുമ്പ് സ്ഥിതി വഷളാവുകയായിരുന്നു.

നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികൾ വഹിച്ചിരുന്നു.

2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നും നിയമസഭാംഗമായ അദ്ദേഹം യുഡിഎഫ് സർക്കാരുകളിൽ വ്യവസായ, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335005/former-minister-vk-ibrahimkunju-passes-away)